Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരയായ യുവതി മരിച്ചു

എന്‍ഡോസള്‍ഫാന്‍ ഇരയായ യുവതി മരിച്ചു. കുംട്ടിക്കാനയിലെ ജോണ്‍ മാത്യൂസിന്റെ ഭാര്യ മേരി ക്രാസ്റ്റ (37)യാണ് മരിച്ചത്. മേരിക്രാസ്റ്റ ശ്വാസതടസ്സം മൂലം നാലുവര്‍ഷത്തോളമാKasaragod, Kerala, news, Death, Endosulfan, Obituary, Endosulfan victim dies
ബദിയടുക്ക: (www.kasargodvartha.com 19.10.2017) എന്‍ഡോസള്‍ഫാന്‍ ഇരയായ യുവതി മരിച്ചു. കുംട്ടിക്കാനയിലെ ജോണ്‍ മാത്യൂസിന്റെ ഭാര്യ മേരി ക്രാസ്റ്റ (37)യാണ് മരിച്ചത്. മേരിക്രാസ്റ്റ ശ്വാസതടസ്സം മൂലം നാലുവര്‍ഷത്തോളമായി കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതോടെ രണ്ട് മാസം മുമ്പ് മേരിയെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. ബദിയടുക്ക പഞ്ചായത്ത് നാലാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ മേരി ഉള്‍പ്പെട്ടിരുന്നു. ചെന്നഗുളിയിലെ ബല്‍ത്തിസ് ക്രാസ്റ്റകാര്‍മിന -റോഡ്രിഗസ് ദമ്പതികളുടെ മകളാണ്. ജിതേഷ് മാത്യൂസ് മകനാണ്. സഹോദരങ്ങള്‍: റാഫേല്‍, ജോണി ക്രാസ്റ്റ (അധ്യാപകന്‍, ബേള സെന്റ്മേരീസ് കോളേജ്), ബെഞ്ചമിന്‍, ബര്‍ണാഡ്, ഫൗരീന, ലില്ലി, മാര്‍ഗരറ്റ്, പൂര്‍ണ്ണിമ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Endosulfan, Obituary, Endosulfan victim dies