city-gold-ad-for-blogger

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം: (www.kasargodvartha.com 31/10/2017) വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. മൂന്നു മാസത്തേക്ക് യൂണിറ്റിന് 14 പൈസ വീതം വര്‍ദ്ധിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയത്. വൈദ്യുതി വാങ്ങിയ വകയില്‍ ഉണ്ടായ അധിക ചിലവാണ് നികത്താനാണ് സെസ് ഐര്‍പ്പെടുത്തി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ കെ.എസ്.ഇ.ബിയുടെ നീക്കം നടത്തുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് വരെ കാലവര്‍ഷത്തിന്റെ അളവ് വളരെ കുറവായിരുന്നു. വന്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെ പ്രതീക്ഷിച്ച സമയത്ത് ഒഡിഷയിലെ താപനിലയത്തില്‍നിന്നു മതിയായ വൈദ്യുതി ലഭിക്കാതിരുന്നതു കാരണം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് അധികം പണം ചെലവഴിച്ചു. 

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും

എട്ട് ഏജന്‍സികളില്‍ നിന്നായി 3,632 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇത്തരത്തില്‍ ചെലവായ 75 കോടിയോളം രൂപ തിരിച്ചുപിടിക്കുന്നതിനാണ് കെ.എസ്.ഇ.ബി പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്. നവംബര്‍ എട്ടിന് ചേരുന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Electricity, Top-Headlines, KSEB, Electric charge, Regulator, Electricity charge price will hike

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia