city-gold-ad-for-blogger

മംഗളൂരു വിമാനത്താവളത്തില്‍ അരക്കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണവുമായി നാലു പേര്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 13.10.2017) മംഗളൂരു വിമാനത്താവളത്തില്‍ നാല് യാത്രക്കാരില്‍ നിന്നായി അരക്കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെത്തിയ എല്‍ 814 നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് 16 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

ഷൂസിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1936.08 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് നാലുപേരില്‍ നിന്നുമായി കണ്ടെത്തിയത്. ഇതിന് 57.5 ലക്ഷം രൂപ വിലമതിക്കുമെന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായവര്‍ ദുബൈയില്‍ നിന്നും നിരവധി തവണ മംഗളൂരുവിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. ഇവര്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ സ്ഥിരം കാര്യര്‍മാരാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മംഗളൂരു വിമാനത്താവളത്തില്‍ അരക്കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണവുമായി നാലു പേര്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mangalore, National, Airport, Crime, Arrest, Accuse, News, Top-Headlines, DRI officers arrest four for trying to smuggle 16 gold bars from Dubai.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia