Join Whatsapp Group. Join now!
Aster MIMS 10/10/2023

2 മാസം മുമ്പ് മകന്‍ മരിച്ചതിനു പിന്നാലെ ഡോക്ടറായ പിതാവും മരിച്ചു

2 മാസം മുമ്പ് മകന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനു പിന്നാലെ പിതാവായ ഡോക്ടറും മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി സ്വദേശിയും മംഗളൂരു ഉജിറെയില്‍ താമസക്കാരനുമായKasaragod, Kerala, news, Death, Obituary, Nullippady, Dr.Ravindranath passes away
കാസര്‍കോട്: (www.kasargodvartha.com 27.10.2017) 2 മാസം മുമ്പ് മകന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനു പിന്നാലെ പിതാവായ ഡോക്ടറും മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി സ്വദേശിയും മംഗളൂരു ഉജിറെയില്‍ താമസക്കാരനുമായ ഡോ. രവീന്ദ്രനാഥ് (63) ആണ് മരിച്ചത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഉജിറെയില്‍ നടന്നു.

രവീന്ദ്രന്റെ മകന്‍ ഇഷാഖ് രണ്ടു മാസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇഷാഖിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്ന കുടുംബം രവീന്ദ്രന്റെ മരണത്തോടെ തളര്‍ന്നിരിക്കുകയാണ്. ഭട്ക്കല്‍ ഗവ. ആശുപത്രിയില്‍ നിന്നാണ് ഡോ. രവീന്ദ്രനാഥ് വിരമിച്ചത്. കാസർകോട്ടെ പൗര പ്രമുഖനും സിപിഐ നേതാവുമായിരുന്ന നുള്ളിപ്പാടിയിലെ പരേതനായ  എം പക്കീരന്റെയും റിട്ട. അധ്യാപിക ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: ഡോ. ഗീതാഞ്ജലി (മംഗളൂരു). മറ്റൊരു മകന്‍ അക്ഷര്‍. സഹോദരങ്ങള്‍: ജയപ്രകാശ് (ബിസിനസ്, തിരുവനന്തപുരം), ജയശ്രീ (നുള്ളിപ്പാടി).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Nullippady, Dr.Ravindranath passes away