Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലാസ്റ്റിക് ഭരണിയില്‍ തലകുടുങ്ങിയ നായ നാട്ടുകാരില്‍ നൊമ്പരമാകുന്നു

പ്ലാസ്റ്റിക് ഭരണിയില്‍ തലകുടുങ്ങിയ നായ നാട്ടുകാരില്‍ നൊമ്പരമാകുന്നു. തളങ്കര പടിഞ്ഞാറിലാണ് നായ നൊമ്പരക്കാഴ്ചയാകുന്നത്. നാലു ദിവസമായി ഭരണിയിKasaragod, Kerala, news, Natives, Dog, Dog's head trapped in Plastic Jar
കാസര്‍കോട്: (www.kasargodvartha.com 30.10.2017) പ്ലാസ്റ്റിക് ഭരണിയില്‍ തലകുടുങ്ങിയ നായ നാട്ടുകാരില്‍ നൊമ്പരമാകുന്നു. തളങ്കര പടിഞ്ഞാറിലാണ് നായ നൊമ്പരക്കാഴ്ചയാകുന്നത്. നാലു ദിവസമായി ഭരണിയില്‍ കുടുങ്ങിയ നായ ഈ ഭാഗത്തുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. ഒരിറ്റ് വെള്ളം കുടിക്കാന്‍ പോലും സാധിക്കാതെ നായ പ്ലാസ്റ്റിക് ഭരണിയുമായി അലയുകയാണ്.

ഇതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നായ പേടിച്ച് ഓടിപ്പോവുകയാണ് ചെയ്യുന്നത്. ഭരണി പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ നായ ആക്രമിക്കുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ടെന്ന് തളങ്കരയിലെ ബഷീര്‍ എ ആര്‍ പി പറയുന്നു. നായയെ ഒരു ദിവസമായി കാണാനില്ലാത്തതിനാല്‍ ചത്തുപോയിട്ടുണ്ടോ എന്ന കാര്യവും ഉറപ്പില്ല. ഇതിന്റെ കണ്ടെത്തി രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Keywords: Kasaragod, Kerala, news, Natives, Dog, Dog's head trapped in Plastic Jar