Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളോത്സവത്തില്‍ പുതിയ പരിഷ്‌കാരം; പഞ്ചായത്ത് തലത്തില്‍ വിജയിച്ച മത്സരാര്‍ത്ഥികളുടെ പേര് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തില്ല; നിരവധി ക്ലബുകള്‍ക്കും താരങ്ങള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാനായില്ല, പഞ്ചായത്ത് ഓഫീസുകളില്‍ ബഹളം

കേരളോത്സവത്തില്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയതിനെ തുടര്‍ന്ന് വലഞ്ഞത് കലാ -കായിക താരങ്ങള്‍. പഞ്ചായത്ത് തലത്തില്‍ വിജയിച്ച മത്സരാര്‍ത്ഥികളുടെ പേര് ഓണ്‍ലൈKasaragod, Kerala, news, Top-Headlines, Panchayath, District-Keralothsavam, District Keralolsavam; winner's name not registered via Online, Could not participate in competition, protest
കാസര്‍കോട്: (www.kasargodvartha.com 23.10.2017) കേരളോത്സവത്തില്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയതിനെ തുടര്‍ന്ന് വലഞ്ഞത് കലാ -കായിക താരങ്ങള്‍. പഞ്ചായത്ത് തലത്തില്‍ വിജയിച്ച മത്സരാര്‍ത്ഥികളുടെ പേര് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന യുവജന ക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം പല പഞ്ചായത്തുകളും പാലിക്കാത്തതു കൊണ്ട് നിരവധി ക്ലബുകള്‍ക്കും താരങ്ങള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാനായില്ലെന്നാണ് പരാതി.  www.kasargodvartha.com

ബ്ലോക്ക് തലത്തില്‍ മത്സരിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ യുവജന ക്ഷേമ ബോര്‍ഡ് എല്ലാ പഞ്ചായത്തുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഈ മാസം 19 വരെയായിരുന്നു ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ട സമയം. പല പഞ്ചായത്തുകളും ഇത് ചെയ്യാത്തതിനെ തുടര്‍ന്ന് ഒരു ദിവസം കൂടി നീട്ടിനല്‍കിയിരുന്നു. 20ന് വൈകിട്ട് അഞ്ചു മണി വരെ രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്.

കാസര്‍കോട് ബ്ലോക്കില്‍ ആറ് പഞ്ചായത്തുകളാണ് ഉള്ളതെങ്കിലും മൂന്നോ നാലോ പഞ്ചായത്തുകളിലെ താരങ്ങള്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം നടന്ന കായികമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. വിജയിച്ച പല ക്ലബുകളും ടീം അംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെങ്കിലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മാത്രമാണ് നിര്‍ദേശം ശരിയായി പാലിച്ചത്.   www.kasargodvartha.com

10 ദിവസം ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സമയം നല്‍കിയിട്ടും അതു ചെയ്യാതെ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയത് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതെന്നാണ് കായിക താരങ്ങള്‍ കുറ്റപ്പെടുത്തുന്നത്. കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എന്‍ട്രയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട് എന്‍ട്രി പാസ് നല്‍കിയാല്‍ മാത്രമേ ബ്ലോക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നുള്ളൂ.   www.kasargodvartha.com

സംസ്ഥാനത്ത് മൊത്തം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഓരോ പഞ്ചായത്തുകളിലെയും യൂത്ത് കോര്‍ഡിനേറ്റര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും പല പഞ്ചായത്തുകളിലും യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനം സജീവമല്ല. അതുകൊണ്ടു തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നിരവധി പേര്‍ക്കാണ് മത്സരത്തിനുള്ള അവസരം നഷ്ടമായത്. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ മത്സരിക്കാനാകാത്ത കായിക താരങ്ങള്‍ പഞ്ചായത്ത് ഓഫീസിലെത്തി ബഹളം വെച്ചതായും റിപോര്‍ട്ടുകളുണ്ട്. ഇതിതവണ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടുന്ന ക്ലബിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ക്ലബുകള്‍ക്ക് 50,000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ക്ലബുകള്‍ക്ക് 25,000 രൂപയും സമ്മാനം നല്‍കും.   www.kasargodvartha.com

കേരളോത്സവം കൂടുതല്‍ ജനകീയമാക്കുന്നതിനും ക്ലബുകളെ കേരളോത്സവങ്ങളില്‍ കൂടുതല്‍ സജീവമാക്കുന്നതിനും വേണ്ടിയാണ് ഇത്തവണ വലിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. വ്യക്തിഗത വിജയികള്‍ക്കു പോലും ക്യാഷ് പ്രൈസ് നല്‍കുന്നുണ്ട്. കേരളോത്സവം ഗംഭീരമായി നടത്തുന്നതിന് പ്ലാന്‍ ഫണ്ടില്‍ നിന്നും തനത് ഫണ്ടില്‍ നിന്നോ പരമാവധി തുക വിനിയോഗിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്തുകള്‍ക്ക് 55,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും 1,10,000 രൂപ വീതവും, കോര്‍പറേഷനുകള്‍ക്ക് 1,32,000 രൂപയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 2,20,000 രൂപയും ഇത്തരത്തില്‍ വിനിയോഗിക്കാന്‍ കഴിയും. ജില്ലാതലത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാല്‍ 750 രൂപയും രണ്ടും മൂന്നും സ്ഥാനാര്‍ക്ക് 500,300 രൂപ വീതവും ലഭിക്കും. ഗ്രൂപ്പിനങ്ങള്‍ക്ക് 750, 500, 300 രൂപ വീതവും നല്‍കും. ജില്ലാ തലത്തില്‍ കലാതിലകത്തിനും കലാപ്രതിഭയ്ക്കും 2,500 രൂപ വീതവും എല്ലാ വിഭാഗത്തിലുള്ള കായിക പ്രതിഭകള്‍ക്ക് 2,500 രൂപ വീതവും നല്‍കും. സംസ്ഥാനതലത്തില്‍ വ്യക്തിഗത ഇനങ്ങള്‍ക്കും ഗ്രൂപ്പിനങ്ങള്‍ക്കും 2,500, 2000, 1,500 രൂപ വീതമാണ് ലഭിക്കുക.  കലാപ്രതിഭ, കലാതിലകം എന്നിവര്‍ക്ക് 10,000 രൂപ വീതവും, മികച്ച നടന്‍, നടി, (മലയാളം, ഹിന്ദി, ഇംഗ്ലീഷ്) 2,000 രൂപയും ലഭിക്കും. വിവിധ വിഭാഗങ്ങളില്‍ കായിക പ്രതിഭയ്ക്ക് 10,000 രൂപയും നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബുകള്‍ക്ക് മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, ബ്ലോക്ക്, ജില്ലാ തലത്തില്‍ 5,000 രൂപയും, ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 3,000 രൂപയും ലഭിക്കും.   www.kasargodvartha.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Panchayath, District-Keralothsavam, District Keralolsavam; winner's name not registered via Online, Could not participate in competition, protest