Join Whatsapp Group. Join now!
Aster MIMS 10/10/2023

ദിലീപിന്റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സിയെ നയിക്കുന്നത് കാസര്‍കോട് സ്വദേശി; രഹസ്യാന്വേഷണവിഭാഗം വിവരശേഖരണം തുടങ്ങി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നടന്‍ ദിലീപ് തന്റെ സുരക്ഷക്കായി നിയോഗിച്ച സ്വകാര്യ ഏജന്‍സിയെ നയിക്കുന്നത് കാസര്‍കോട് സ്വദേശിയാണെKasaragod, Kerala, news, Police, Investigation, Dileep's security force leader is a Kasargodan; Police investigation started
കാസര്‍കോട്: (www.kasargodvartha.com 22.10.2017) നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നടന്‍ ദിലീപ് തന്റെ സുരക്ഷക്കായി നിയോഗിച്ച സ്വകാര്യ ഏജന്‍സിയെ നയിക്കുന്നത് കാസര്‍കോട് സ്വദേശിയാണെന്ന വിവരം പുറത്തുവന്നു. ദിലീപിന്റെ സുരക്ഷ ഏറ്റെടുത്ത സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ ഫോഴ്സിന്റെ ഉടമ നെല്ലിക്കുന്ന് ശാന്തദുര്‍ഗാംബ റോഡിന് സമീപത്ത് താമസിക്കുന്ന റിട്ട. നേവി ഉദ്യോഗസ്ഥന്‍ അനില്‍ നായരാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്സ് പതിനൊന്ന് സംസ്ഥാനങ്ങളില്‍ വി ഐ പികള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് വിവരം.

കേരളത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് തണ്ടര്‍ഫോഴ്സിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് സി.ഐ.യായി ഏറെ നാള്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് എസ്.പി.യായി സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്ത പി.എ വത്സനാണ് കേരളത്തിന്റെ ചുമതല. പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവരെയാണ് തണ്ടര്‍ ഫോഴ്സില്‍ നിയോഗിക്കുന്നത്. വിമുക്ത ഭടന്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താറുണ്ട്.

പോലീസ് സേനയില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് പോലീസില്‍ നിന്ന് റിട്ടയര്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തണ്ടര്‍ഫോഴ്സില്‍ ഉള്‍പ്പെടുത്തുന്നതെന്നും അറിയുന്നു. കേരളത്തില്‍ ദിലീപിനെക്കൂടാതെ മൂന്ന് വ്യവസായികള്‍ക്ക് കൂടി തണ്ടര്‍ഫോഴ്സിന്റെ സുരക്ഷയുണ്ട്. ഫോര്‍ച്യൂണര്‍ കാറുകകളില്‍ ലൈസന്‍സുള്ള തോക്കുകളുമായാണ് ഇവരുടെ സഞ്ചാരം. തണ്ടര്‍ഫോഴ്സിന്റെ നീക്കങ്ങളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടക്കായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ടിന്റെ പേരിനോടുള്ള സാമ്യവും യൂണിഫോമിലെ സാദൃശ്യവും നിയമപരമാണോ എന്നും അന്വേഷിച്ചുവരികയാണ്. സ്വകാര്യമായി തന്റെ സുരക്ഷക്ക് ദിലീപ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചത് സംസ്ഥാന ആഭ്യന്തരവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Investigation, Dileep's security force leader is a Kasargodan; Police investigation started