Join Whatsapp Group. Join now!
Aster MIMS 10/10/2023

പിടികൂടിയ ആമകളെ സംരക്ഷിത ആവാസ കേന്ദ്രത്തില്‍വിട്ടു; മാന്‍ കൊമ്പും ആമകളെയും വാങ്ങാനെത്തിയ മുംബൈ സംഘത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതം

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്ന മൂന്ന് മാന്‍ കൊമ്പുകളും സംരക്ഷിത ഇനത്തില്‍പെട്ട 11 ആമകളും പിടികൂടിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിKasaragod, Kerala, news, arrest, forest-range-officer, Remand, court, Deer Horn smuggling; Investigation for Mumbai team
കാസര്‍കോട്: (www.kasargodvartha.com 14.10.2017) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്ന മൂന്ന് മാന്‍ കൊമ്പുകളും സംരക്ഷിത ഇനത്തില്‍പെട്ട 11 ആമകളും പിടികൂടിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളില്‍ നിന്നും മാന്‍ കൊമ്പും ആമകളും വാങ്ങാന്‍ കാസര്‍കോട്ടെത്തിയ മുംബൈ സംഘത്തിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി കേസ് അന്വേഷണം നടത്തുന്ന കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം അനില്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കുമ്പള പേരാല്‍കണ്ണൂരില്‍ വെച്ച് നാലംഗ സംഘത്തെ വനം വകുപ്പ് അധികൃതര്‍ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ മൊഗ്രാലിലെ മുഹമ്മദ് അബ്ദുല്ല മൊയ്തീന്‍ (46), മൊഗ്രാല്‍പുത്തൂരിലെ വി. ഇമാം അലി (49), മായിപ്പാടിയിലെ കരീം (40), മൊഗ്രാല്‍ കൊപ്രബസാറിലെ ബി.എം ഖാസിം (55) എന്നിവരെ കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കി ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ നിന്നും പിടികൂടിയ 11 ആമകളെയും ബന്തടുക്ക വനാതിര്‍ത്തിയിലെ സംരക്ഷിത ആവാസ കേന്ദ്രത്തില്‍ തുറന്നുവിട്ടതായി അധികൃതര്‍ പറഞ്ഞു. കോടതിയുടെ അനുമതിയോടെയാണ് ആമകളെ ആവാസ കേന്ദ്രത്തില്‍ വിട്ടത്. പ്രതികളില്‍ നിന്നും കണ്ടെടുത്ത മൂന്ന് കലമാന്‍ കൊമ്പുകളും രണ്ട് കാറുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതിനിടെ എസ്‌കോര്‍ട്ടായി വന്ന് ബൈക്ക് യാത്രക്കാരനു വേണ്ടിയും വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടയാളെയും ബൈക്കും തിരിച്ചറിഞ്ഞതായും വൈകാതെ തന്നെ ഇയാളും പിടിയിലാകുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Related News:
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്ന 3 മാന്‍ കൊമ്പുകളും 11 ആമകളുമായി നാലംഗ സംഘം കാസര്‍കോട്ട് അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്ര ബന്ധമുള്ള കണ്ണികളെന്ന് വനം വകുപ്പ്


Keywords: Kasaragod, Kerala, news, arrest, forest-range-officer, Remand, court, Deer Horn smuggling; Investigation for Mumbai team