Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഞായറാഴ്ച 7.30 മണിയോടെ മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് Kasaragod, Kerala, news, Railway-track, Train, Crack in railway track; Trains delayed
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.10.2017) തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഞായറാഴ്ച 7.30 മണിയോടെ മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെ വലിയ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.

പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരെത്തി ക്ലിപ്പ് വെച്ച് താത്കാലികമായി പാളം ശരിയാക്കിയതിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ കടത്തിവിട്ടു. പൊട്ടലുണ്ടായ പാളം മാറ്റിസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിള്ളലുണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട മറ്റുട്രെയിനുകള്‍ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു.

Keywords: Kasaragod, Kerala, news, Railway-track, Train, Crack in railway track; Trains delayed