Join Whatsapp Group. Join now!
Aster MIMS 10/10/2023

നേതാക്കള്‍ ഒത്തു കളിച്ചപ്പോള്‍ സഖാക്കള്‍ ജയിലിലായി; സമ്മേളനം നടത്തേണ്ടെന്ന് പാര്‍ട്ടി ഗ്രാമം

പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ വകയായുള്ള കേരളോത്സവം വീക്ഷിക്കാന്‍ തച്ചങ്ങാട്ടെത്തിയ കുതിരക്കോടുകാരെ വടിയും കമ്പിപ്പാരയും ഉപയോഗിച്ച് അടിച്ചു പരിക്കേല്‍പ്പിച്ച കേKasaragod, Kerala, news, Political party, Leader, Conference, CPM Branch conference will not conducted in Kuthirakkod
കാസര്‍കോട്: (www.kasargodvartha.com 12.10.2017) പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ വകയായുള്ള കേരളോത്സവം വീക്ഷിക്കാന്‍ തച്ചങ്ങാട്ടെത്തിയ കുതിരക്കോടുകാരെ വടിയും കമ്പിപ്പാരയും ഉപയോഗിച്ച് അടിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പിടികൂടണമെന്നും അതേസമയം കുതിരക്കോട്ടെ പ്രവര്‍ത്തകരെ പിടികൂടി ജയിലില്‍ അടച്ചവര്‍ക്ക് ജാമ്യം കിട്ടുന്നതുവരെയും നാട്ടില്‍ സമ്മേളനം നടത്തേണ്ടതില്ലെന്ന് കുതിരക്കോട് ബ്രാഞ്ച് തിരുമാനമെടുത്തു.

അയല്‍ ഗ്രാമങ്ങളായ അരവത്ത് ആലിങ്കാലും, കുതിരക്കോടും തമ്മില്‍ നടന്ന അക്രമ സംഭവങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബ്രാഞ്ച് യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് ഹേതുവായ പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി അംഗമായ വി.വി. സുകുമാരനെയും സമാന്തരമായി മറ്റൊരു കേസിനു കൂടി വഴിതുറക്കാന്‍ പേരിന് സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റായി അറസ്റ്റിലായ സഖാക്കള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ കൂട്ടു നിന്ന മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി പി. ഗീതയേയും അന്യേഷണ വിധേയമായി സസ്പെന്റ് ചെയ്യുക, കുതിരക്കോട്ടെ പാര്‍ട്ടിയെ ശത്രുവായി കാണാന്‍ ശ്രമിക്കുന്ന പാര്‍ട്ടി നേതൃത്വം തെറ്റുതിരുത്തുക, ആശുപത്രിയില്‍ കിടക്കുന്നവരെ മര്‍ദ്ദിച്ചവരെ സംരക്ഷിക്കാതെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാന്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് സമവായത്തിനെത്തിയ എം.എല്‍.എക്കു മുമ്പാകെ ബ്രാഞ്ച് യോഗം മുന്നോട്ട് വെച്ചത്.

ഇത് അംഗീകരിക്കാന്‍ എം.എല്‍.എ തയ്യാറാകാത്ത സാഹചര്യത്തിലാണ് അടുത്തദിവസം നടക്കേണ്ടിയിരിക്കുന്ന ബ്രാഞ്ച് സമ്മേളനം അനിശ്ചിതമായി നീളുന്നത്. അക്കരക്കാര്‍ വന്ന് ക്ലബ് എറിഞ്ഞു പൊളിച്ചുവെന്നും സുകുമാരന്റെ വീട്ടിനു കല്ലെറിഞ്ഞു എന്നും മാത്രമേ അിറഞ്ഞിരുന്നുള്ളൂ. ബ്രാഞ്ച് യോഗത്തില്‍ സമ്പന്ധിച്ചപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലാകുന്നതെന്നും ഇതില്‍ പാര്‍ട്ടി മേല്‍ക്കമ്മിറ്റി ഇടപെടേണ്ടിയിരിക്കുന്നുവെന്നും ഉടന്‍ തന്നെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ കുതിരക്കോട് ബ്രാഞ്ചുകാരെ അറിയിച്ചതായാണ് വിവരം. പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Political party, Leader, Conference, CPM Branch conference will not conducted in Kuthirakkod