Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധി

വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധിച്ചു. ഉദുമ മീത്തല്‍ മാങ്ങാട്ടെ കുമാരയുടെ മകKasaragod, Kerala, news, Gulf, Accident, court, court order, Court order to give 1 crore compensation for accident victim
ദുബൈ: (www.kasargodvartha.com 21.10.2017) വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധിച്ചു. ഉദുമ മീത്തല്‍ മാങ്ങാട്ടെ കുമാരയുടെ മകന്‍ ശിവഗംഗയി ഉമേഷ് കുമാരന് നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്. 2016 ലാണ് അപകടമുണ്ടായത്. 2016 സെപ്തംബര്‍ 25ന് രാവിലെ ഷാര്‍ജ ഇത്തിഹാദ് റോഡിലൂടെ പോകുമ്പോള്‍ മലയാളി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്നുവര്‍ക്കുനേരെ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമേഷന്‍ ആശുപത്രിയില്‍ ചികിത്സതേടി. വാഹനമോടിച്ചിരുന്ന മലയാളിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി രണ്ടുമാസം തടവ് ശിക്ഷക്ക് വിധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Gulf, Accident, court, court order, Court order to give 1 crore compensation for accident victim