Join Whatsapp Group. Join now!
Aster MIMS 10/10/2023

ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശിയടക്കം നാലു പേര്‍ പിടിയില്‍

ലക്ഷങ്ങള്‍ വില രൂപ വിലവരുന്ന മയക്കുമരുന്നുമായി വില്‍പന സംഘത്തിലെ നാലുപേരെ മംഗളൂരു ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ Kasaragod, Kerala, news, College, Mangalore, arrest, Police, Cops bust drugs racket - Arrest four, seize LSD, other contraband substances
മംഗളൂരു: (www.kasargodvartha.com 27.10.2017) ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി വില്‍പന സംഘത്തിലെ നാലുപേരെ മംഗളൂരു ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.ബി നിഖില്‍ (24), കണ്ണൂര്‍ സ്വദേശി റോഷന്‍ വികാസ് (22), തൃശൂര്‍ സ്വദേശി ബാഷിം ബഷീര്‍ (22), കുലശേഖരിലെ ശ്രാവണ്‍ പൂജാരി (23) എന്നിവരാണ് പിടിയിലായത്. നിഖില്‍ മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളജിലെ എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്.

ശ്രാവണ്‍ 2015 ല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. റോഷനും ബഷീറും മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്നും 900 ഗ്രാം എംഡിഎംഎ പൗഡര്‍ (methylenedioxymethamphetamine, ecstasy), 185 എല്‍എസ്ഡി സ്റ്റാംപ്‌സ് (lysergic acid diethylamide), 25 എംഡിഎം പില്‍സ് (methylene dioxy methamthetami) എന്നിവ പിടിച്ചെടുത്തു. കൂടാതെ നാല് മൊബൈല്‍ ഫോണുകളും, ഒരു ബുള്ളറ്റ്, ഒരു യമഹ ബൈക്ക്, രണ്ട് ഹുക്കകളും പിടിച്ചെടുത്തിട്ടുണ്ട്. നിഖിലാണ് മയക്കുമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, College, Mangalore, arrest, Police, Cops bust drugs racket - Arrest four, seize LSD, other contraband substances