Join Whatsapp Group. Join now!
Aster MIMS 10/10/2023

സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ അരവത്ത്- കുതിരക്കോട്ട് പ്രതിരോധിച്ച് സമ്മേളനം നടത്താന്‍ പാര്‍ട്ടി രംഗത്ത്; തടയുമെന്ന് അണികളുടെ മുന്നറിയിപ്പും, നടന്നാല്‍ അത് ദേശീയശ്രദ്ധ നേടും

പളളിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനോടനുബന്ധിച്ച് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് അക്രമം നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഇടപെട്ട് പല തKasaragod, Kerala, news, Conference, CPM, Controversy in CPM over Kuthirakkod Conference
പള്ളിക്കര: (www.kasargodvartha.com 19.10.2017) പളളിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനോടനുബന്ധിച്ച് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് അക്രമം നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഇടപെട്ട് പല തവണ ചര്‍ച്ച ചെയ്തുവെങ്കിലും സമവായത്തിലെത്തിയില്ല. ഈ സാഹചര്യത്തില്‍ കുതിരക്കോട്ടെ ബ്രാഞ്ച് സമ്മേളനം സമ്മര്‍ദ്ധ തന്ത്രങ്ങളും മറ്റും ഉപയോഗിച്ച് നടത്താന്‍ നേതൃത്വവും തീരുമാനിച്ചു. ബലപ്രയോഗത്തിലൂടെ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തുനിഞ്ഞാല്‍ അവ നേരിടുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതോടെ ശനിയാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച സമ്മേളനം ദേശീയ ശ്രദ്ധ പിടിച്ചുപറ്റും.

അണികളെ മറന്നുള്ള പാര്‍ട്ടി പ്രവര്‍ത്തനം കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ബലപ്രയോഗത്തിലൂടെ നടപ്പില്‍ വരുത്തുകയാണെന്നും ഇത് പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് ഉപകരിക്കുകയെന്നും ബ്രാഞ്ച് അംഗങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടു ബ്രാഞ്ച് പരിസരങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു കേരളോത്സവ ദിനത്തില്‍ ഏറ്റുമുട്ടിയത്. ഇതിനു കാരണക്കാരായ ഏരിയാ കമ്മിറ്റി അംഗത്തിനും, മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിക്കും നേരെ അച്ചടക്ക നടപടികള്‍ കൈക്കൊള്ളണമെന്നും, ക്ലബ്ബുകള്‍ തമ്മില്‍ വര്‍ദ്ധിച്ചു വരുന്ന കുടിപ്പകയും, പ്രവര്‍ത്തകര്‍ക്കിടയിലുള്ള ഭിന്നിപ്പും പറഞ്ഞു തീര്‍ക്കണമെന്നും, ഇതിനായി പാര്‍ട്ടി അനുഭാവികളുടെ യോഗം വിളിച്ചാല്‍ നേതാക്കള്‍ സംബന്ധിക്കണമെന്നും അടക്കമുള്ള കുതിരക്കോട്ടെ പ്രവര്‍ത്തകരുടെ ആവശ്യം നിരാകരിച്ചതാണ് ചര്‍ച്ച അലസിപ്പിരിയാന്‍ കാരണമായത്.

ജില്ലാ  സെക്രട്ടേറിയേറ്റ് അംഗം കെ.വി. കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ അമ്പങ്ങാട്ടു വെച്ചു നടന്ന സമവായ ചര്‍ച്ച അണികളുടെ വികാരം കണക്കിലെടുക്കാതെ നേതാക്കളുടെ രാഷ്ട്രീയഭാവി കരുതി മാത്രമായിരുന്നുവെന്ന് ബ്രാഞ്ച് അംഗങ്ങള്‍ പരാതിയായി അറിയിച്ചു. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും, റിപോര്‍ട്ട് അവതരിപ്പിക്കാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കാനും തീരുമാനിച്ചതോടെ ശനിയാഴ്ച്ച നടക്കാനിരിക്കുന്ന സമ്മേളനം ദേശീയ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്.

Kasaragod, Kerala, news, Conference, CPM, Controversy in CPM over Kuthirakkod Conference

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Conference, CPM, Controversy in CPM over Kuthirakkod Conference