Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് ടെണ്ടറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിച്ചു; കാഞ്ഞങ്ങാട് നഗരസഭയില്‍ വികസനം വഴിമുട്ടുന്നു

റോഡ് ടെണ്ടറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിച്ചതോടെ കാഞ്ഞങ്ങാട് നഗരസഭയില്‍ വികസനം വഴിമുട്ടുന്നു. സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിKasaragod, Kerala, news, Development project, Road Tarring, Contractors, Contractors Boycotted road tenders; Developments in trouble
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2017) റോഡ് ടെണ്ടറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിച്ചതോടെ കാഞ്ഞങ്ങാട് നഗരസഭയില്‍ വികസനം വഴിമുട്ടുന്നു. സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 51 മരാമത്ത് പ്രവൃത്തികള്‍ ടെണ്ടറും ഇ-ടെണ്ടറും ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ കരാറുകാരില്ല.

നൂര്‍ മസ്ജിദ് റോഡ് ടാറിംഗ് 3 ലക്ഷം രൂപ, ഹാജി റോഡ് റീ ടാറിംഗ് 4,30,000 രൂപ, കരുവളം റോഡ് 4,30,000, നമ്പ്യാര്‍ക്കാല്‍ തൂക്ക് പാലം റോഡ് 4,30,000, തടവളം ചൂട്ടം റോഡ് 4,00,000, വടകരമുക്ക് ബല്ലകടപ്പുറം റോഡ്  4,30,000, അനന്തംപള്ള 4,30,000, കുശാല്‍ നഗര്‍ 4,30,000, അയ്യപ്പമഠം 4,30,000, ഹൊസ്ദുര്‍ഗ് കടപ്പുറം 3,00,000, മുറിയനാവി സൗത്ത് 4,30,000, കണിച്ചിറ ഗുരുവനം റോഡ് 4,00,000, ഒഴിഞ്ഞവളപ്പ് 4,30,000, കവ്വായി ക്ഷേത്രം 4,30,000, ആയുര്‍വ്വേദ ആശുപത്രി റോഡ് 4,30,000, വിനായക കാരാട്ട് വയല്‍ റോഡ് 4,33,329, കൊഴക്കുണ്ട് മുത്തപ്പന്‍തറ 4,00,000, കൈലാസ് ദുര്‍ഗ്ഗ സ്‌കൂള്‍ റോഡ് 4,00,000 തുടങ്ങി അലാമിപ്പള്ളി പുതിയബസ് സ്റ്റാന്റ് സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിന് 29 ലക്ഷം രൂപ അടക്കമുള്ള ടെണ്ടറുകളാണ് കരാറുകാര്‍ ബഹിഷ്‌കരിച്ചത്.

ടെണ്ടറും റീ-ടെണ്ടറും ഓണ്‍ലൈന്‍ ടെണ്ടറും നടത്തിയെങ്കിലും പണികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മുന്നോട്ട് വരാത്ത വിഷയം തിങ്കളാഴ്ച രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. ജിഎസ്ടി കരാര്‍ നിലവില്‍ വന്നതോടെ 12 ശതമാനം നിര്‍ബന്ധിത നികുതിയാണ് കരാറുകാരുടെ പ്രശ്നം. സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. നഗരസഭ മാലിന്യ ശേഖരണം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തന പങ്കാളിയായി പരിഗണിക്കുന്നതിലേക്ക് കുടുംബശ്രീ സമര്‍പ്പിച്ച പ്രൊജക്ട് പ്രൊപോസല്‍ കൗണ്‍സില്‍ അംഗീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Development project, Road Tarring, Contractors, Contractors Boycotted road tenders; Developments in trouble