Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊലക്കേസ് പ്രതിയടക്കം 5 പേര്‍ അറസ്റ്റില്‍

കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ കൊലക്കേസ് Kumbala, Kasaragod, Kerala, News, Arrest, Police, Combing operation; Five arrested including murder accused.
കുമ്പള: (www.kasargodvartha.com 28.10.2017) കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ കൊലക്കേസ് പ്രതിയടക്കം അഞ്ചു പേര്‍ അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകന്‍ പി. മുരളീധരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അനന്തപുരത്തെ ശരത്ത് (31), കൊടിയമ്മ ചേപ്പിനടുക്കത്തെ മൊയ്തീന്‍ (23), പെര്‍വാഡിലെ മഷാദ് (23), കുമ്പള ഗവ. ആശുപത്രി റോഡിലെ അനില്‍കുമാര്‍ (30), കുമ്പളയിലെ ഫഹദ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Kumbala, Kasaragod, Kerala, News, Arrest, Police, Combing operation; Five arrested including murder accused.


അടിപിടി കേസില്‍ പ്രതിയായ ശരത്ത് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വാഹന പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയെന്നാണ് മൊയ്തീനെതിരെയുള്ള കേസ്. മണല്‍ കടത്തു കേസിലെ പ്രതികളാണ് മഷാദും അനില്‍കുമാറും. ഫഹദ് അടിപിടിക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

കുമ്പള എസ്.ഐ. ജെ.കെ ജയശങ്കര്‍, അഡീ. എസ്.ഐ പി.വി ശിവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോമ്പിംഗ് ഓപ്പറേഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Arrest, Police, Combing operation; Five arrested including murder accused.