Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി ചാണ്ടിക്കെതിരെ നടപടി എടുക്കാത്തത് മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു തുല്യം: എം എം ഹസന്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡന്‍ കായലിലെ ഭൂമി കൈയേറിയത് സംബന്ധിച്ച് അന്തിമ റിപോര്‍ട്ട് വന്നിട്ടും നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രി അഴിമതിക്ക് കുട്ടുനില്‍ക്കുന്നതിന് Kasaragod, Congress, Programme, Inauguration, KPCC, Pinarayi-Vijayan, LDF, Minister, Kerala, MM Hassan
കാസര്‍കോട്: (www.kasargodvartha.com 22.10.2017) ഗതാഗത മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡന്‍ കായലിലെ ഭൂമി കൈയേറിയത് സംബന്ധിച്ച് അന്തിമ റിപോര്‍ട്ട് വന്നിട്ടും നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രി അഴിമതിക്ക് കുട്ടുനില്‍ക്കുന്നതിന് തുല്യമാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. സ്ത്രീ വിഷയത്തില്‍ ആരോപണം വന്ന ഉടന്‍ തന്നെ എ കെ ശശീന്ദ്രനോട് രാജിവെക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് എന്തുകൊണ്ടാണ് മൃദുസമീപനം സ്വീകരിക്കുന്നത്.

സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ല. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാനമാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന നേതൃയോഗം കെ പി സി സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.

കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, സജീവ് ജോസഫ്, സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, പി എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു, ഐ എന്‍ ടി യു സി ദേശീയ സമിതി അംഗം അഡ്വ. എം സി ജോസ്, ഡി സി സി ഭാരവാഹികളായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി ജി ദേവ്, പി കെ ഫൈസല്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, ഗീതാ കൃഷ്ണന്‍, കരുണ്‍ താപ്പ, ഹരീഷ് പി നായര്‍, കെ പി പ്രകാശന്‍, സി വി ജെയിംസ്, പി വി സുരേഷ്, വി ആര്‍ വിദ്യാസാഗര്‍, മാമുനി വിജയന്‍, സോമശേഖര, ബ്ലോക്ക് പ്രസിഡന്റുമാരായ കെ ഖാലിദ്, കെ വാരിജാക്ഷന്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട് സ്വാഗതവും എം സി പ്രഭാകരന്‍ നന്ദിയും പറഞ്ഞു. പടയൊരുക്കം വിജയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി പി എ അഷറഫലി (മഞ്ചേശ്വരം), കെ നീലകണ്ഠന്‍ (കാസര്‍കോട്) ഹക്കീം കുന്നില്‍ (ഉദുമ), അഡ്വ. എം സി ജോസ് (കാഞ്ഞങ്ങാട്), കെ പി കുഞ്ഞിക്കണ്ണന്‍ (തൃക്കരിപ്പൂര്‍) എന്നിവരെ ചുമതലപ്പെടുത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Congress, Programme, Inauguration, KPCC, Pinarayi-Vijayan, LDF, Minister, Kerala, MM Hassan.