Join Whatsapp Group. Join now!
Aster MIMS 10/10/2023

സിഐടിയു പ്രവര്‍ത്തകന്റെ കൈ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു

സിഐടിയു പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളിയുടെ കൈ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു. അജാനൂര്‍ കൊളവയലിലെ സുരേഷിനാണ് (35) അക്രമത്തില്‍ പരിക്കേറ്റത്. ശനിയാ Kasaragod, Kerala, news, Kanhangad, CITU, Assault, Attack, CITU worker assaulted
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.10.2017) സിഐടിയു പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളിയുടെ കൈ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു. അജാനൂര്‍ കൊളവയലിലെ സുരേഷിനാണ് (35) അക്രമത്തില്‍ പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെ മടിയനിലാണ് സംഭവം. ചുമട്ടുജോലി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന സുരേഷിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏഴു പേര്‍ തടഞ്ഞുനിര്‍ത്തുകയും ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇടതുകൈ ഒടിഞ്ഞ നിലയില്‍ സുരേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്റെ പരാതിയില്‍ ആസിഫ്, ഷമ്മാസ്, ഫിറോസ് തുടങ്ങി ഏഴു ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് സുരേഷിന്റെ പരാതിയില്‍ പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, CITU, Assault, Attack, CITU worker assaulted