Join Whatsapp Group. Join now!
Aster MIMS 10/10/2023

നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ യാത്ര; കര്‍ണാടക സ്വദേശികളായ 4 പേര്‍ പിടിയില്‍, എത്തിയത് അവില്‍ മില്‍ക്ക് കുടിക്കാനെന്ന് യുവാക്കള്‍

നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ യാത്ര ചെയ്യുകയായിരുന്ന കര്‍ണാടക സ്വദേശികളായ നാലു പേരെ Kumbala, Kasaragod, Kerala, News, Car, Held, Numberplate, Police, Custody, Car without number plate; 4 held.
കുമ്പള: (www.kasargodvartha.com 30.10.2017) നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ യാത്ര ചെയ്യുകയായിരുന്ന കര്‍ണാടക സ്വദേശികളായ നാലു പേരെ പോലീസ് പിടികൂടി. മംഗളൂരു ഉച്ചിലയിലെ തൗഫീഖ് അഹ് മദ് (29), ഇബ്രാഹിം റിസ (30), മുഹമ്മദ് ആഷിഖ് (31), ഇഖ്ബാല്‍ (30) എന്നിവരെയാണ് കുമ്പള അഡീ. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കുമ്പള ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ പിടികൂടിയത്. തുടര്‍ന്ന് യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ അവില്‍ മില്‍ക്ക് കുടിക്കാനായാണ് എത്തിയതെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മുന്‍കരുതലായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Kumbala, Kasaragod, Kerala, News, Car, Held, Numberplate, Police, Custody, Car without number plate; 4 held.


തുടര്‍ന്ന് ഉള്ളാള്‍ പോലീസുമായി ബന്ധപ്പെട്ട് ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി. യുവാക്കള്‍ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്നും കുഴപ്പക്കാരല്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചതായി കുമ്പള പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Car, Held, Numberplate, Police, Custody, Car without number plate; 4 held.