Join Whatsapp Group. Join now!
Aster MIMS 10/10/2023

കുട്ടികളുടെ വള്ളംകളി ആവേശമായി; ദീപാവലി ദിനത്തില്‍ നടത്തിയ മത്സരത്തില്‍ തുഴയെറിയാന്‍ എത്തിയത് 7 ടീമുകള്‍; മത്സരം കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍

കുട്ടികളുടെ ഒറ്റക്കോലത്തിലൂടെ പ്രസിദ്ധമായ അച്ചാംതുരുത്തിയില്‍ ആവേശത്തുഴയെറിഞ്ഞ് Kasaragod, Cheruvathur, Kerala, News.
ചെറുവത്തൂര്‍: (www.kasargodvartha.com 19.10.2017)  കുട്ടികളുടെ ഒറ്റക്കോലത്തിലൂടെ പ്രസിദ്ധമായ അച്ചാംതുരുത്തിയില്‍ ആവേശമായി കുട്ടികളുടെ വള്ളംകളി മത്സരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവരാത്രി നാളില്‍ ഉറക്കമൊഴിച്ച് കളിക്കാനായിരുന്നു കുട്ടികള്‍ ഒറ്റക്കോലമാടിയത്. അത് വലിയ ആഘോഷമായി ഇന്നും തുടരുന്നു.

ദീപാവലി ദിനത്തിലാണ് അച്ചാംതുരുത്തിയില്‍ കുട്ടികളുടെ വള്ളംകളി സംഘടിപ്പിച്ചത്. 1985ല്‍ ആദ്യമായി ഒരാള്‍ തുഴയും വള്ളംകളി സംഘടിപ്പിച്ചതും അച്ചാംതുരുത്തിയിലാണ്.

അച്ചാംതുരുത്തി മാട്ടുമ്മല്‍ ബ്രദേഴ്‌സ് ആഥിത്യമരുളിയ ജൂനിയര്‍ ആണ്‍കുട്ടികളുടെ 'വള്ളംകളി ' കാണാന്‍ അച്ചാംതുരുത്തി പടിഞ്ഞാറെ മാട്ടുമ്മലിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തിയത്. അഞ്ചാംതുഴയും മത്സരത്തില്‍ ഏഴ് ടീമുകള്‍ പുഴയില്‍ തുഴയെറിഞ്ഞു. രണ്ട് ഹീറ്റ്‌സ് മത്സരത്തിനൊടുവില്‍ നടന്ന ഫൈനലില്‍ പാലിച്ചോന്‍ ബോട്ട് ക്ലബ്ബ് വിജയ കിരീടമണിഞ്ഞു. ആതിഥേയരായ മാട്ടുമ്മല്‍ ബ്രദേഴ്‌സ് എ ടീമിനെയും ബി ടീമിനെയും പിന്തള്ളിയാണ് പാലിച്ചോന്‍ ഒന്നാം സ്ഥാനം നേടിയത്. മികച്ച അമരക്കാരനായി പാലിച്ചോന്‍ ബോട്ട് ക്ലബ്ബ് ക്യാപ്റ്റന്‍ ആദിഷ് സജീവനെയും തിരഞ്ഞെടുത്തു.

Kasaragod, Cheruvathur, Kerala, News.

പാലിച്ചോന്‍ ക്ലബിനെയും മാട്ടുമ്മല്‍ ബ്രദേഴ്‌സിനെയും കൂടാതെ ഇന്ദിരാ യൂത്ത് ക്ലബ്, അഴീക്കോടന്‍ ക്ലബ്, തേജസ്വിനി ക്ലബ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വള്ളംകളി മത്സരം മുന്‍ പഞ്ചായത്തംഗം കെ പി ശ്രീജ ഉദ്ഘാടനം ചെയ്തു. എ വി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ കെ പ്രമോദ് സംസാരിച്ചു. സമാപന സമ്മേളനത്തില്‍ പത്മനാഭന്‍ ട്രോഫിയും െ്രെപസ് മണിയും സമ്മാനിച്ചു. കെ വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി വി ജനാര്‍ദനന്‍, കെ ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cheruvathur, Kerala, News, Boat race in Cheruvathur.