Join Whatsapp Group. Join now!
Aster MIMS 10/10/2023

മടിക്കേരിയില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയിലായ സംഭവം; ചെര്‍ക്കള സ്വദേശികളായ രണ്ടംഗസംഘത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതം

മടിക്കേരിയില്‍ മോഷ്ടിച്ച ബൈക്കുകളുമായി മൂന്നംഗസംഘം പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തുടരന്വേഷണം ഊര്‍ജിതമാക്കി. മേല്‍പറമ്പ് സ്വദേശിയാKasaragod, Kerala, news, madikeri, arrest, Police, Bike, Bike robbery case; investigation for 2
കാസര്‍കോട്: (www.kasargodvartha.com 19.10.2017) മടിക്കേരിയില്‍ മോഷ്ടിച്ച ബൈക്കുകളുമായി മൂന്നംഗസംഘം പിടിയിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തുടരന്വേഷണം ഊര്‍ജിതമാക്കി. മേല്‍പറമ്പ് സ്വദേശിയായ ഇജാസ് (19), ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ ആത്തി (19), നിസാമുദ്ദീന്‍ നഗറിലെ ഫായിസ് (19) എന്നിവരെ കഴിഞ്ഞ ദിവസം മടിക്കേരി പോലീസ് അറസ്റ്റ് ചെയ്തതോടെ കവര്‍ച്ചാസംഘത്തില്‍പെട്ട ചെര്‍ക്കള സ്വദേശികളായ രണ്ടുപേരെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു.

ഇവരെ പിടികൂടാനാണ് അന്വേഷണം ശക്തമാക്കിയത്. അറസ്റ്റിലായവരില്‍ നിന്ന് മൂന്ന് ബൈക്കുകളാണ് പോലീസ് പിടികൂടിയിരുന്നത്. ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ 800 കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങള്‍ ഇവര്‍ കവര്‍ച്ച ചെയ്തതായും സംശയിക്കുന്നു. ഗോവ രജിസ്ട്രേഷനുള്ള ഒരു കാറില്‍ മടിക്കേരി ഭാഗത്ത് മോഷ്ടാക്കള്‍ കറങ്ങിയിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ചട്ടഞ്ചാലിലെ വീട് കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ ഇജാസ് ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

Related News:
മടിക്കേരിയില്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ കാസര്‍കോട്ടെ മൂന്ന് കൗമാരക്കാര്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, madikeri, arrest, Police, Bike, Bike robbery case; investigation for 2