Join Whatsapp Group. Join now!
Aster MIMS 10/10/2023

ആര്‍എസ്എസ് നേതാവിന്റെ ജന്മശദാബ്ദി ആഘോഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ്; എംഎസ്എഫ് പ്രകടനത്തിനു നേരെ കല്ലേറും അക്രമവും, കല്ലിക്കണ്ടിയില്‍ ഹര്‍ത്താല്‍

ആര്‍എസ്എസ് നേതാവിന്റെ ജന്മശദാബ്ദി ആഘോഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് Top-Headlines, News, RSS, MSF, Attack, Harthal, CPM, Youth League, Police,
പാനൂര്‍:(www.kasargodvartha.com 26/10/2017) ആര്‍എസ്എസ് നേതാവിന്റെ ജന്മശദാബ്ദി ആഘോഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറും അക്രമവും. എംഎസ്എഫ് പ്രവര്‍ത്തകര്‍ കല്ലിക്കണ്ടി ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെയാണ് അക്രമമുണ്ടായത്.

അക്രമത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരായ ഇര്‍ഷാദ് (18), മിര്‍ഷാദ് (17) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണിനു സമീപം പാര്‍ക്കു ചെയ്ത കാറിനു നേരെയും അക്രമമുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് എംഎസ്എഫ്, യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.

Top-Headlines, News, RSS, MSF, Attack, Harthal, CPM, Youth League, Police, Attack against MSF protest march; Harthal in Kallikkandi

വിവരമറിഞ്ഞ് കൊളവല്ലൂര്‍ പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലിക്കണ്ടി ടൗണില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, News, RSS, MSF, Attack, Harthal, CPM, Youth League, Police, Attack against MSF protest march; Harthal in Kallikkandi