Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരസഭാപാര്‍ക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു; കുടിച്ച് കൂത്താടി പരാക്രമവും അക്രമവും

പുലിക്കുന്നിലെ ഗവ. ഗസ്റ്റ് ഹൗസിന് സമീപത്തെ നഗരസഭാ പാര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സന്ധ്യമയങ്ങിയാല്‍ ഇവിടെ സാമൂഹ്യവിരുദ്ധരും മദ്യപസംKasaragod, Kerala, news, Kasaragod-Municipality, Pulikunnu-park, Anti-socials in Pulikkunnu Municipal park; natives in trouble
കാസര്‍കോട്: (www.kasargodvartha.com 26.10.2017) പുലിക്കുന്നിലെ ഗവ. ഗസ്റ്റ് ഹൗസിന് സമീപത്തെ നഗരസഭാ പാര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സന്ധ്യമയങ്ങിയാല്‍ ഇവിടെ സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും തമ്പടിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് നേരെ കല്ലേറ് നടന്നു.

Kasaragod, Kerala, news, Kasaragod-Municipality, Pulikunnu-park, Anti-socials in Pulikkunnu Municipal park; Natives in trouble.

വീടുകളില്‍ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഹോട്ടലുകളില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ഉപയോഗിക്കുന്ന മിനിലോറിക്ക് നേരെയാണ് പാര്‍ക്കിലുണ്ടായിരുന്ന സംഘം കല്ലെറിഞ്ഞത്. പാര്‍ക്കിലിരുന്ന് മദ്യപിക്കുകയും കഞ്ചാവ് ബീഡി വലിക്കുകയും ചെയ്യുന്ന സംഘങ്ങളുടെ അഴിഞ്ഞാട്ടം കാരണം ഗസ്റ്റ് ഹൗസിലേക്ക് പോകുന്നവര്‍ അടക്കമുള്ളവര്‍ ദുരിതത്തിലാണ്. മുമ്പ് ഇതേ പാര്‍ക്കില്‍ ഒത്തുകൂടി മദ്യപിക്കുകയായിരുന്നവര്‍ സമീപത്തെ വീടുകളിലേക്ക് കല്ലെറിഞ്ഞ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.

Kasaragod, Kerala, news, Kasaragod-Municipality, Pulikunnu-park, Anti-socials in Pulikkunnu Municipal park; Natives in trouble.

സിസിടിവി ക്യാമറ സ്ഥാപിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കുകയും ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചെയ്ത് പാര്‍ക്ക് സംരക്ഷിക്കാനാവശ്യമായ നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പാര്‍ക്ക് വൃത്തിയായി സൂക്ഷിക്കാത്തതുകാരണം ഇവിടേക്ക് ആളുകള്‍ പോകാന്‍ പോലും മടികാണിക്കുന്നു.

Kasaragod, Kerala, news, Kasaragod-Municipality, Pulikunnu-park, Anti-socials in Pulikkunnu Municipal park; Natives in trouble.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kasaragod-Municipality, Pulikunnu-park, Anti-socials in Pulikkunnu Municipal park; Natives in trouble.