Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈവറെയും വലിച്ചിഴച്ച് പിറകോട്ടോടിയ സ്‌കൂള്‍ ബസ് മതിലിലിടിച്ച് നിന്നു; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തകരാറിലായ സ്‌കൂള്‍ ബസ് നന്നാക്കുന്നതിനിടെ ഡ്രൈവറെയും വലിച്ചിഴച്ച് പിറകോട്ടോടി. തുടര്‍ന്ന് മതിലിലിടിച്ച് നിന്നു. നെക്രാജെ ബട്ടിമൂലയില്‍ വെള്ളിയാഴ്ച രാവിലെയാണ് Kasaragod, Kerala, news, Badiyadukka, school, Student, Driver, 4 students injured in School Bus accident
ബദിയടുക്ക: (www.kasargodvartha.com 13.10.2017) തകരാറിലായ സ്‌കൂള്‍ ബസ് നന്നാക്കുന്നതിനിടെ ഡ്രൈവറെയും വലിച്ചിഴച്ച് പിറകോട്ടോടി. തുടര്‍ന്ന് മതിലിലിടിച്ച് നിന്നു. നെക്രാജെ ബട്ടിമൂലയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഉപ്പളയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

അഞ്ചാംതരം വിദ്യാര്‍ത്ഥി സര്‍ഫാന (11), മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ റസിയ (ഒമ്പത്), സമീര്‍ (ഒമ്പത്), യു.കെ.ജി വിദ്യാര്‍ത്ഥിനി ലാമിയ (അഞ്ച്), ഡ്രൈവര്‍ മൂക്കംപാറയിലെ കൃഷ്ണന്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും ഡ്രൈവറെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ബസില്‍ മുപ്പത്തഞ്ച് കുട്ടികളാണ് യാത്ര ചെയ്തിരുന്നത്. നെക്രാജെ ബട്ട്യമൂലയില്‍ നിന്ന് രണ്ട് കുട്ടികളെ കൂടി കയറ്റാനാണ് ബസ് എത്തിയത്.

കയറ്റത്തില്‍ ബസിന്റെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നു. കൃഷ്ണന്‍ ഇറങ്ങി ബസിനടിയില്‍ കയറി എഞ്ചിന്‍ നന്നാക്കാന്‍ തുടങ്ങിയതോടെ കൃഷ്ണനേയും വലിച്ചിഴച്ച് ഓടിയ ബസ് ഒരു വീടിന്റെ മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ബസ് സമീപത്തെ കുഴിയില്‍ പതിച്ചിരുന്നുവെങ്കില്‍ വന്‍ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. സുരക്ഷിതത്വമില്ലാത്ത സ്‌കൂള്‍ ബസാണ് കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നും ഹാന്റ്ബ്രേക്ക് പോലുമില്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.









(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, school, Student, Driver, 4 students injured in School Bus accident