Join Whatsapp Group. Join now!
Aster MIMS 10/10/2023

മാതാവ് വര്‍ഷങ്ങളായി കിടപ്പില്‍; മനംനൊന്ത് കഴിയുകയായിരുന്ന 16 കാരന്‍ മൊബൈല്‍ ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

എന്‍ഡോസള്‍ഫാന്‍ ഇരയായ മാതാവ് വര്‍ഷങ്ങളായി കിടപ്പിലായതില്‍ മനംനൊന്ത് കഴിയുകയായിരുന്ന 16 കാരന്‍ മൊബൈല്‍ ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വിദ്യാഗിരി Kasaragod, Kerala, news, Badiyadukka, Police, suicide, 16 year old commits suicide after falling from Mobile tower
ബദിയടുക്ക: (www.kasargodvartha.com 12.10.2017) എന്‍ഡോസള്‍ഫാന്‍ ഇരയായ മാതാവ് വര്‍ഷങ്ങളായി കിടപ്പിലായതില്‍ മനംനൊന്ത് കഴിയുകയായിരുന്ന 16 കാരന്‍ മൊബൈല്‍ ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വിദ്യാഗിരി ബാപ്പുമൂലയിലെ സീതാറാമിന്റെ മകന്‍ മനോജ് ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

മനോജിന്റെ മാതാവ് ലീലാവതി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയാണ്. കൈകാലുകള്‍ തളര്‍ന്ന് വര്‍ഷങ്ങളായി ലീലാവതി കിടപ്പിലാണ്. മാതാവിന്റെ ദയനീയാവസ്ഥ മനോജിനെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ച വിഷമങ്ങള്‍ മനോജ് കൂട്ടുകാരോട് തുറന്നുപറയുകയും ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മനോജ്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ പറമ്പിലുള്ള മൊബൈല്‍ ടവറിന് സമീപം മനോജിനെ വീണു കിടക്കുന്നത് കണ്ടത്.

തലയില്‍ നിന്നും രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മനോജിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ബദിയടുക്ക നവജീവന്‍ സ്‌കൂളില്‍ പത്താം തരം വരെ പഠനം നടത്തിയ മനോജിന് പ്ലസ് വണിന് സീറ്റ് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് എവിടെയും പോകാതെ വീട്ടില്‍ തന്നെയായിരുന്നു. പിതാവ് സീതാറാം കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.

മാതാവിന്റെ രോഗാവസ്ഥയ്ക്കു പുറമെ വീട്ടിലെ ദാരിദ്ര്യവും മനോജിനെ അലട്ടിയിരുന്നു. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മധുസൂദനന്‍, കസ്തൂരി, മധുര.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Police, suicide, 16 year old commits suicide after falling from Mobile tower
< !- START disable copy paste -->