Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ ബസ് യാത്രക്കിടെ കാസര്‍കോട് സ്വദേശിയുടെ വൈരക്കല്ലുപതിച്ച സ്വര്‍ണമാല കവര്‍ന്നു

മംഗളൂരുവില്‍ ബസ് യാത്രക്കിടെ കാസര്‍കോട് സ്വദേശിയായ യുവാവിന്റെ വൈരക്കല്ല് പതിച്ച സ്വര്‍ണമാല കവര്‍ന്നു. മംഗളൂരുവില്‍ നിന്ന് യശ്വന്ത്പുരയിലേക്കുള്ള കര്‍ണാടകKasaragod, Kerala, news, Bus, Robbery, Police, complaint, Investigation, Youth's gold chain robbed from bus
കാസര്‍കോട്: (www.kasargodvartha.com 04.07.2017) മംഗളൂരുവില്‍ ബസ് യാത്രക്കിടെ കാസര്‍കോട് സ്വദേശിയായ യുവാവിന്റെ വൈരക്കല്ല് പതിച്ച സ്വര്‍ണമാല കവര്‍ന്നു. മംഗളൂരുവില്‍ നിന്ന് യശ്വന്ത്പുരയിലേക്കുള്ള കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ അംബാരി സ്ലീപ്പര്‍ എ സി ബസിന്റെ യാത്രക്കിടയിലാണ് രണ്ടുപവന്റെ മാലയും പത്തായിരം രൂപ വിലമതിക്കുന്ന വൈരപതക്കവും തട്ടിയെടുത്തത്.

വൈരക്കല്‍ പതക്കത്തോടെയുള്ള മാലക്ക് അറുപതിനായിരത്തോളം രൂപ വിലമതിക്കും. കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയാണ് മംഗളൂരുവില്‍ നിന്നും പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ യശ്വന്ത്പുരയില്‍ ഇറങ്ങിയപ്പോഴാണ് മാല കാണാനില്ലെന്ന് വ്യക്തമായത്. ഉറക്കത്തിനിടെ ആരോ മാല കവര്‍ന്നതാണെന്ന് യുവാവിന് ബോധ്യപ്പെട്ടു. യുവാവ് ഇതുസംബന്ധിച്ച് നല്‍കിയ പരാിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഭുവനേശ്വറിലെ കോളജില്‍ അഞ്ചുദിവസം നടക്കുന്ന സെമിനാറില്‍ ക്ലാസെടുക്കാനുള്ള ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാവ് എ സി ബസില്‍ യാത്ര തിരിച്ചത്. ഈ ബസില്‍ റിസര്‍വ് ചെയ്യാതെ ബംഗളൂരുവിലേക്കുള്ള ടിക്കറ്റെടുത്ത ഒരു യാത്രക്കാരന്‍ ഹാസനില്‍ ഇറങ്ങിയിരുന്നു. ഇയാളാകാം മാല തട്ടിയതെന്നാണ് സംശയിക്കുന്നത്.

Kasaragod, Kerala, news, Bus, Robbery, Police, complaint, Investigation, Youth's gold chain robbed from bus


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bus, Robbery, Police, complaint, Investigation, Youth's gold chain robbed from bus