കാഞ്ഞങ്ങാട്: (www.kasargodvartha.com 19.07.2017) ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോഴേക്കും ട്രെയിന്‍വിട്ടു. ഇതോടെ ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവിന് വീണ് ഗുരുതര പരിക്കേറ്റു. ഗവേഷക വിദ്യാര്‍ത്ഥിയും ഡല്‍ഹി സ്വദേശിയുമായ പൃഥ്വികിനാണ് (33) ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിന് ക്ഷതമേറ്റ യുവാവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് പൃഥ്വികിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഉറങ്ങിപ്പോവുകയും ഉണര്‍ന്നപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിടുകയും ചെയ്തു. ഇതിനിടെയാണ് പൃഥ്വിക് ചാടിയിറങ്ങാന്‍ ശ്രമിച്ചത്. തെറിച്ചു വീണ് പരിക്കേറ്റ പൃഥ്വികിനെ റെയില്‍വെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Youth, Train, Injured, Youth injured after fallen from train
Keywords: Kasaragod, Kerala, Kanhangad, news, Youth, Train, Injured, Youth injured after fallen from train