Join Whatsapp Group. Join now!
Aster MIMS 10/10/2023

ബ്രോക്കറില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍

ബ്രോക്കറില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍. ബദിയുടക്ക സ്വദേശി മുനീര്‍ (30) ആണ് അറസ്റ്റിലായത്. ബേക്ക Kasaragod, Kerala, Bekal, news, Top-Headlines, Police, arrest, Molestation, Youth arrested for molesting woman
ബേക്കല്‍: (www.kasargodvartha.com 20.07.2017) ബ്രോക്കറില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍. ബദിയുടക്ക സ്വദേശി മുനീര്‍ (30) ആണ് അറസ്റ്റിലായത്. ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചത്. പിന്നീട് യുവാവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്.

അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിചയക്കാരനായ ഒരു ബ്രോക്കറില്‍ നിന്നാണ് മുനീര്‍ യുവതിയുടെ നമ്പര്‍ സംഘടിപ്പിച്ചത്. പിന്നീട് വിളിച്ച് പരിചയപ്പെടുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തിയ യുവാവ് പിന്നീട് പല തവണ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Keywords: Kasaragod, Kerala, Bekal, news, Top-Headlines, Police, arrest, Molestation, Youth arrested for molesting woman