Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രാത്രിയിലിറങ്ങിയ 26 കാരിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് തട്ടികൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ പൂട്ടിയിട്ടു; പോലീസ് പിറകെ എത്തിയപ്പോള്‍ യുവതിയെ ബസ് സ്റ്റാന്‍ഡിലുപേക്ഷിച്ച് യുവാക്കള്‍ രക്ഷപ്പെട്ടു

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രാത്രിയില്‍ ഇറങ്ങിപോയ 26 കാരിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് തട്ടികൊണ്ടുപോയി Kasaragod, Badiyadukka, Auto Driver, Police, Woman, Bus, Bus Stand, SI, Woman kidnaped in Badiyadukka.
ബദിയടുക്ക: (www.kasargodvartha.com 07/07/2017) ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രാത്രിയില്‍ ഇറങ്ങിപോയ 26 കാരിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് തട്ടികൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ പൂട്ടിയിട്ടു. പോലീസ് പിറകെ എത്തിയപ്പോള്‍ യുവതിയെ ബസ് സ്റ്റാന്‍ഡിലുപേക്ഷിച്ച് യുവാക്കള്‍ രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.20 മണിയോടെയാണ് സംഭവം.

കുതുങ്കില സ്വദേശിനിയായ യുവതി ബദിയടുക്ക കട്ടത്തടുക്കയിലെ ഭര്‍തൃവീട്ടിലാണ് താമസിച്ചിരുന്നത്. മാനസികപ്രയാസം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് യുവതി സംഭവ ദിവസം ആരോടും പറയാതെ വീട്ടല്‍ നിന്നും ഇറങ്ങിയത്. രാത്രി ബദിയടുക്ക ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കുതുങ്കിലയിലേക്കുള്ള അവസാന ബസും പോയിരുന്നു.

Kasaragod, Badiyadukka, Auto Driver, Police, Woman, Bus, Bus Stand, SI, Woman kidnaped in Badiyadukka.

ഇതേതുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവറെ സമീപിച്ച് കുതുങ്കിലയിലെ സ്വന്തം വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതിയെ ഓട്ടോയില്‍ കയറ്റിയ ഡ്രൈവര്‍ സുഹൃത്തിനെയും ഒപ്പം കൂട്ടി. ഇവര്‍ പിന്നീട് മൂകംപാറയിലെ ഒരു ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ കൊണ്ടുപോയി ഇരുവരും ഒരു മുറിയില്‍ യുവതിയെ പൂട്ടിയിട്ടു.

ബദിയടുക്ക ടൗണില്‍ എത്തിയ യുവാക്കള്‍ നന്നായി മദ്യപിക്കുകയും ഭക്ഷണവും വാങ്ങി മൂകംപാറയില്‍ യുവതിയെ പാര്‍പ്പിച്ച വീട്ടിലേക്ക് തിരിച്ചു. യുവാക്കള്‍ പോയതോടെ യുവതി തന്റെ മൊബൈല്‍ഫോണ്‍ ഓണ്‍ ചെയ്തതോടെ ഭര്‍ത്താവ് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ്‌ഐയുടെ കോള്‍ എത്തുകയായിരുന്നു.

എവിടെയാണ് ഉള്ളതെന്ന് യുവതിയോട് ചോദിച്ചപ്പോള്‍ തന്നെ ഒരു വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും സ്ഥലം എവിടെയാണെന്നറിയില്ലെന്നും യുവതി എസ്‌ഐയോട് പറഞ്ഞു. വീടിന്റെ അടയാളങ്ങളും മറ്റും ചോദിച്ചപ്പോള്‍ ഒരു ജ്വല്ലറിയുടെ കലണ്ടര്‍ തൂക്കിയിട്ടിരിക്കുന്ന കാര്യവും മറ്റുമാണ് യുവതി അറിയിച്ചത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Badiyadukka, Auto Driver, Police, Woman, Bus, Bus Stand, SI, Woman kidnaped in Badiyadukka.