city-gold-ad-for-blogger

യുവതി കാമുകന്റെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു

കാസര്‍കോട്: (www.kasargodvartha.com 17.07.2017) ആറു മാസം മുമ്പ് വീടുവിട്ടതിനെ തുടര്‍ന്ന് പോലീസ് സ്വന്തം വീട്ടിലാക്കിയ യുവതി കാമുകന്റെ സഹോദരന്റെ വീട്ടില്‍ ചര്‍ച്ചക്കെത്തുകയും പിന്നീട് കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ യുവതിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. ഇന്റര്‍ലോക്ക് കരാറുകാരനായ രണ്ടു കുട്ടികളുടെ പിതാവായ യുവാവും യുവതിയും ആറുമാസം മുമ്പ് വീടുവിട്ടിരുന്നു.

ഇന്റര്‍ലോക്ക് കോണ്‍ട്രാക്ടറുടെ പ്രധാന ജോലിക്കാരിയായിരുന്നു യുവതി. മുംബൈയിലും മറ്റും രണ്ടാഴ്ച കറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്തുകയും പോലീസ് ഇടപെട്ട് യുവതിയെ സ്വന്തംവീട്ടിലാക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ ഭാര്യ പിണങ്ങിപോയിരുന്നു. ഏതാനും ദിവസം മുമ്പ് ഭാര്യ പിണക്കം മാറി എത്തിയതോടെയാണ് യുവതി വീണ്ടും തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത്.

യുവാവിന്റെ സഹോദരനുമായി സംസാരിക്കാനെന്ന രീതിയില്‍ എത്തിയ യുവതിയുടെ ആവശ്യങ്ങള്‍ സഹോദരന്‍ അവഗണിച്ചതോടെയാണ് യുവതി പെട്ടെന്ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയത്. തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളം വെച്ച് പരിസരവാസികളെ അറിയിച്ച് ഷാള്‍ അറുത്തുമാറ്റി ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴിയെടുക്കാന്‍ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ എത്തിയെങ്കിലും യുവതി പരാതി ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ആശുപത്രിയില്‍ യുവതിക്ക് വനിതാ പോലീസിന്റെ കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. യുവതിയുടെ കാമുകനായ ഇന്റര്‍ലോക്ക് കരാറുകാരനെ പോലീസ് ചോദ്യം ചെയ്യുന്നതിന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

യുവതി കാമുകന്റെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, suicide-attempt, Woman attempts suicide

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia