Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ കോമ്പൗണ്ടില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് 3 വിദ്യാര്‍ത്ഥികള്‍ക്കും ഹെഡ്മാസ്റ്ററടക്കം 3 അധ്യാപകര്‍ക്കും പരിക്ക്

സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറിയ കാട്ടുപന്നിയുടെ കുത്തേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഹെഡ്മാസ്റ്ററടക്കം മൂന്ന് അധ്യാപകര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.15 Kasaragod, Kerala, news, Top-Headlines, Karivellur, Wild pig attack; Teachers and students injured
കരിവെള്ളൂര്‍: (www.kasargodvartha.com 11.07.2017) സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറിയ കാട്ടുപന്നിയുടെ കുത്തേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഹെഡ്മാസ്റ്ററടക്കം മൂന്ന് അധ്യാപകര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.15 മണിയോടെ കരിവെള്ളൂര്‍ ഏ.വി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കാട്ടുപന്നിയുടെ കുത്തേറ്റ ഹെഡ്മാസ്റ്റര്‍ രാമന്തളി കുന്നരുവിലെ നാരായണന്‍ (55), അധ്യാപകരായ വെള്ളൂരിലെ പവിത്രന്‍ (50), കരിവെള്ളൂരിലെ ഫല്‍ഗുണന്‍ (52), ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ അക്ഷയ (14), അതുല്യ (14), ആര്യ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവര്‍ക്കും തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. അക്രമം നടത്തിയ കാട്ടുപന്നി പിന്നീട് സ്ഥലത്ത് നിന്നും ഓടിപ്പോയി. ഈ ഭാഗത്ത് ആദ്യമായാണ് കാട്ടുപന്നിയെത്തുന്നത്. ഏതെങ്കിലും കാവുകളില്‍ നിന്നായിരിക്കാം കാട്ടുപന്നിയെത്തിയതെന്നും സംശയിക്കുന്നു. പരിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Kasaragod, Kerala, news, Top-Headlines, Karivellur, Wild pig attack; Teachers and students injured


Keywords: Kasaragod, Kerala, news, Top-Headlines, Karivellur, Wild pig attack; Teachers and students injured