Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ കാസര്‍കോട്ടെ യുവാവ് മരിച്ചു

മംഗളൂരുവിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ കാസര്‍കോട്ടെ യുവാവ് മരിച്ചു. മധൂര്‍ മായിപ്പാടിയില്‍ താമസിക്കുന്ന മംഗളൂരു യാക്കൂരിലെ ഉദയകുമാര്‍ റൈ (3Kasaragod, Kerala, Mangalore, Youth, Undertrial From District Sub Jail Dies In Hospital
കാസര്‍കോട്: (www.kasargodvartha.com 18.07.2017) മംഗളൂരുവിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ കാസര്‍കോട്ടെ യുവാവ് മരിച്ചു. മധൂര്‍ മായിപ്പാടിയില്‍ താമസിക്കുന്ന മംഗളൂരു യാക്കൂരിലെ ഉദയകുമാര്‍ റൈ (30) ആണ് മരിച്ചത്. മംഗളൂരു ബിജയ് കാപ്പിക്കാട്ട് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ഉദയകുമാര്‍ റൈയും മഞ്ചേശ്വരം നെട്ടിപ്പദവിലെ സി.എച്ച് അബ്ദുല്‍ ഹമീദും പോലീസ് പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്യുകയും മംഗളൂരു സബ്ജയിലില്‍ കഴിയുകയുമാണുണ്ടായത്.

10 ദിവസം മുമ്പാണ് ഉദയ കുമാറിന് സഹതടവുകാരുടെ മര്‍ദനമേറ്റത്. ക്രൂരമായ മര്‍ദനത്തിനിരയായ ഉദയകുമാര്‍ ജയിലില്‍ ബോധമറ്റ് വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട്ടും മംഗളൂരുവിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഉദയകുമാര്‍ റൈയെന്ന് പോലീസ് പറഞ്ഞു.

Kasaragod, Kerala, Mangalore, Youth, Undertrial From District Sub Jail Dies In Hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Mangalore, Youth, Undertrial From District Sub Jail Dies In Hospital