നീലേശ്വരം: (www.kasargodvartha.com 05.07.2017) ശക്തമായ കാറ്റില്‍ കൂറ്റന്‍ ആല്‍മരം പൊട്ടിവീണ് ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം ക്ഷേത്രത്തിന് മുന്നിലെ ആല്‍മരം പൊട്ടിവീണാണ് ഹൈടെന്‍ഷന്‍ ലൈന്‍ ഉള്‍പ്പെടെ ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നത്. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ബുധനാഴ്ച രാവിലെ 10.15നാണ് മരം പൊട്ടിവീണ് അപകടമുണ്ടായത്. അപകടം അല്‍പ്പം നേരത്തേയായിരുന്നുവെങ്കില്‍ വലിയ അപായം തന്നെ സംഭവിക്കുമായിരുന്നു.
കാഞ്ഞങ്ങാട്-നീലേശ്വരം ഭാഗങ്ങളിലെ പത്തോളം സ്‌കൂള്‍ വാഹനങ്ങള്‍ കോട്ടം ക്ഷേത്രത്തിന് മുന്നിലെ ഗ്രൗണ്ടിലായിരുന്നു നിര്‍ത്തിയിടാറുള്ളത്. കുട്ടികളെ കയറ്റി വാഹനങ്ങള്‍ കടന്നുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്. മാത്രവുമല്ല, സമീപത്തെ ജേസീസ് എല്‍പി സ്‌കൂള്‍, നീലേശ്വരം എഎല്‍പി സ്‌കൂള്‍, രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കടന്നുപോകുന്ന പടിഞ്ഞാറ്റംകൊഴുവല്‍-മൂലപ്പള്ളി റോഡിലെ ഏഴ് വൈദ്യുതി തൂണുകളാണ് തകര്‍ന്നത്.
അപകടം നടക്കുമ്പോള്‍ റോഡില്‍ ആളുകള്‍ ആരും ഉണ്ടാകാത്തതാണ് വന്‍ ദുരന്തം വഴിമാറിയത്. വൈദ്യുതി കമ്പിയിലുണ്ടായിരുന്ന നിരവധി വവ്വാലുകള്‍ അപകടത്തില്‍ ചത്തു. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പികള്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹകരണത്തോടെ നന്നാക്കിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Electric post, Neeleswaram, Tree collapsed; 7 electric posts destroyed