Join Whatsapp Group. Join now!
Aster MIMS 10/10/2023

ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 6 മരണം

ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. മഹാരാഷ്ട്ര പൂനെ ലോനികാന്ദില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ News, Top-Headlines, Accidental-Death, National, Tanker rams bus carrying 15 friends returning from wedding party, 6 killed
പൂനെ: (www.kasargodvartha.com 03.07.2017) ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. മഹാരാഷ്ട്ര പൂനെ ലോനികാന്ദില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഹ് മദ് നഗറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. കുടിവെള്ളവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ അപകടത്തില്‍പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേര്‍ മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Accidental-Death, National, Tanker rams bus carrying 15 friends returning from wedding party, 6 killed