Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവത്വത്തിന്റെ കരുത്ത് തെളിയിച്ച് ജില്ലാ എസ് വൈ എസ് സ്വഫ്‌വ യൂത്ത് പരേഡിന് സമാപനം

എസ് വൈ എസ് സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ വളണ്ടിയര്‍ വിംഗിന്റെ പുനര്‍ സജ്ജീകരണ ഭാഗമായി കാസര്‍കോട്് നഗരത്തില്‍ നടന്ന സ്വഫ്‌വ യൂത്ത് പരേഡില്‍ യുവത്വത്തിന്റെ SYS, Kasaragod, Programme, Inauguration, SYS Swafwa pared conducted.
കാസര്‍കോട്: (www.kasargodvartha.com 01/07/2017) എസ് വൈ എസ് സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ വളണ്ടിയര്‍ വിംഗിന്റെ പുനര്‍ സജ്ജീകരണ ഭാഗമായി കാസര്‍കോട്് നഗരത്തില്‍ നടന്ന സ്വഫ്‌വ യൂത്ത് പരേഡില്‍ യുവത്വത്തിന്റെ കരുത്തറിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. ജീവകാരുണ്യ യുവജന - സ്ത്രീ ശാക്തീകരണത്തിന് കര്‍മ രംഗത്തിറങ്ങാനുള്ള തീരുമാനത്തോടെയാണ് പരേഡ് സമാപിച്ചത്.

12 സോണുകളില്‍ നിന്ന് പ്രത്യേകം തെരെഞ്ഞെടുത്ത പ്രവര്‍ത്തന സജ്ജരായ 700 അംഗ സ്വഫ്‌വ ടീമാണ് പരേഡില്‍ അണി നിരന്നത്. സുന്നി സെന്റര്‍ പരിസരത്തു നിന്ന് തുടങ്ങിയ പരേഡ് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഫ്‌ളാഗ് ഓഫ് ചെയ്തു.


പരേഡിന്റെ മുന്‍ നിരയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, സ്വഫ്‌വ ജില്ലാ ചീഫ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജില്ലാ കണ്‍വീനര്‍ അശ്‌റഫ് കരിപ്പോടി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് എസ് എച്ച് എ തങ്ങള്‍ ചൗക്കി, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, കന്തല്‍ സൂപ്പി മദനി, നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട തുടങ്ങിയവര്‍ അണി നിരന്നു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ആശംസയര്‍പ്പിച്ചു. വള്ളിയാട് മുഹമ്മദലി സഖാഫി പ്രസംഗിച്ചു. അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് വൈ എസ് രൂപം കൊടുത്ത 25,000 സന്നദ്ധ സേവക പ്രവര്‍ത്തകവ്യൂഹമായ സ്വഫ്‌വ ഇതിനകം സേവന രംഗത്ത് വേറിട്ട നീക്കവുമായി ശ്രദ്ധേയമായിട്ടുണ്ട്. ഉച്ചയ്ക്ക് ജില്ലാ സുന്നി സെന്ററില്‍ യുവജന സംഗമം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SYS, Kasaragod, Programme, Inauguration, SYS Swafwa pared conducted.