city-gold-ad-for-blogger

ജപ്തി ഭീഷണി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബം കുടിയിറങ്ങേണ്ട; സുരേഷ് ഗോപി പണം അടച്ചുതീര്‍ക്കും

മുള്ളേരിയ: (www.kasargodvartha.com 15.07.2017) പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജപ്തി ഭീഷണി മൂലം മുള്ളേരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബം കുടിയിറങ്ങേണ്ടി വരില്ല. നടനും എംപിയുമായ സുരേഷ് ഗോപി ഇവരുടെ കുടിശ്ശികതുക അടച്ചുതീര്‍ക്കുമെന്ന് ഉറപ്പ് നല്‍കി. മുള്ളേരിയ ബെള്ളൂര്‍ കല്‍ക്കയിലെ പാര്‍വ്വതിയും മകന്‍ ദിനേശനും അടങ്ങുന്ന നാലംഗ കുടുംബത്തിനാണ് കൈത്താങ്ങുമായി സുരേഷ് ഗോപിയെത്തിയത്.

സാങ്കേതികത്വത്തിന്റെ പേരില്‍ ബന്ധപ്പെട്ട അധികാരികള്‍ കൈയ്യൊഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബം വഴിയാധാരമാകുന്ന അവസ്ഥയെ പറ്റി കാസര്‍കോട് വാര്‍ത്തയടക്കമുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പിന്നോക്ക വികസന കോര്‍പറേഷനില്‍ കുടുംബം അടയ്ക്കാനുള്ള കുടിശികത്തുക അടയ്ക്കാമെന്നു സുരേഷ് ഗോപി അറിയിച്ചത്. വായ്പയുടെ പലിശ ഒഴിവാക്കുന്നത് അടുത്ത 25നു ചേരുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം പരിഗണിക്കുമെന്നു കോര്‍പറേഷന്‍ അധികൃതരും ഉറപ്പു നല്‍കി. സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാടിനെ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടാണ് സുരേഷ് ഗോപി തുക അടയ്ക്കാമെന്നേറ്റത്.

പാര്‍വ്വതിയുടെ ഭര്‍ത്താവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനുമായ എല്യണ്ണ ഗൗഡ 2011 സെപ്തംബറിലാണ് പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തത്. 22,000 രൂപ എല്യണ്ണ തിരിച്ചടച്ചുവെങ്കിലും ഇദ്ദേഹം മരണപ്പെട്ടതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ജൂലൈ 15ന് മുമ്പ് മുതലും പലിശയും ഉള്‍പ്പെടെ 1,32,064 രൂപ തിരിച്ചടച്ചില്ലെങ്കില്‍ ഈടുവെച്ച വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് പിന്നോക്ക വികസന കോര്‍പ്പറേഷന്‍ കുടുംബത്തിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. വായ്പ എഴുതി തള്ളുന്നതിനായി എന്‍ഡോസള്‍ഫാന്‍ സെല്ലിനെ സമീപിച്ചെങ്കിലും അവര്‍ മുഖം തിരിച്ചതായും കുടുംബം പരാതിപ്പെട്ടിരുന്നു. എല്ലാ വഴികളും അടഞ്ഞെന്നു കരുതിയപ്പോഴാണ് പാര്‍വതിക്കും കുടുംബത്തിനും പ്രതീക്ഷയേകി സുരേഷ് ഗോപി ഇടപെട്ടത്.

Related News:
സെല്‍ നോക്കുകുത്തി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജപ്തി ഭീഷണി

ജപ്തി ഭീഷണി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബം കുടിയിറങ്ങേണ്ട; സുരേഷ് ഗോപി പണം അടച്ചുതീര്‍ക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Mulleria, news, Top-Headlines, helping hands, Suresh Gopi's help for Endosulfan victim's family

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia