Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉന്നത വിജയികളെ യുവമോര്‍ച്ച അനുമോദിച്ചു

കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ്ടു തലങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു SSLC, plus-two, Winners, Felicitation, Yuvamorcha, Programme, Bandaduka, Kasaragod, Education
ബന്തടുക്ക: (www.kasargodvartha.com 02.07.2017) കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ്ടു തലങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ നടന്ന പരിപാടി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍ ഉദ്ഘാടനം ചെയ്തു.

യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ രാഹുല്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടക്കനി, ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി, സെക്രട്ടറി മഹേഷ് ഗോപാല്‍, ബി ജെ പി കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് പ്രീതം കുമാര്‍ റായി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമേദരന്‍, പഞ്ചായത്ത് അംഗം രജ്ഞിനി തുടങ്ങിയവര്‍ സംസാരിച്ചു.

യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ദീപേഷ് സ്വാഗതവും സെക്രട്ടറി വിഷ്ണു മാനടുക്കം നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SSLC, plus-two, Winners, Felicitation, Yuvamorcha, Programme, Bandaduka, Kasaragod, Education.