Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; പിതാവിനെതിരെ കേസെടുത്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുംബത്തിന്റെ ഭീഷണി, വെട്ടിലായി പോലീസ്

വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദിയായ പിതാവിനെതിരെ കേസെടുക്കാനാകാതെ പോലീസ് വിഷമ വൃത്തത്തില്‍. കുടുംബത്തിന് പരാതിKasaragod, Kerala, news, case, Police, Threatening, suicide, Student, Student's death; Family's suicide threat against police
ബേഡകം: (www.kasargodvartha.com 12.07.2017) വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദിയായ പിതാവിനെതിരെ കേസെടുക്കാനാകാതെ പോലീസ് വിഷമ വൃത്തത്തില്‍. കുടുംബത്തിന് പരാതിയില്ലാത്തതാണ് പോലീസിനെ കുഴക്കുന്നത്. കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹരിത (14) ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

മദ്യപിച്ചെത്തിയ പിതാവ് ഹരിദാസന്റെ ശല്യം കാരണം പഠിക്കാന്‍ കഴിയിന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പിതാവ് പ്രകോപിതനായി വാളന്‍കത്തിയെടുത്ത് പെണ്‍കുട്ടിക്ക് നേരെ ചെന്നപ്പോള്‍ കുട്ടി വീട്ടില്‍ നിന്നും ഓടുകയും പിതാവ് പിറകെ ഓടുന്നത് കണ്ട് 18 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ചാടുകയുമായിരുന്നു. കുട്ടിയെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വഭാവിക മരണത്തിന് ബേഡകം പോലീസ് കേസെടുക്കുകയും പിതാവ് ഹരിദാസനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹരിദാസനെതിരെ പരാതി നല്‍കാന്‍ കുടുംബം താത്പര്യപ്പെട്ടില്ല. ഹരിദാസന്‍ ബോധപൂര്‍വ്വം കുറ്റകൃത്യം നടത്തിയിട്ടില്ലെന്നാണ് ഭാര്യയും മറ്റു മക്കളും പോലീസിനോട് വെളിപ്പെടുത്തിയത്. ഹരിദാസനെതിരെ കേസെടുക്കരുതെന്നും കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഇവര്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രേഖാമൂലമുള്ള പരാതി ലഭിക്കാത്തതിനാല്‍ ഈ സംഭവത്തില്‍ കേസെടുക്കാനികില്ലെന്ന നിലപാടിലാണ് പോലീസ്. ഹരിദാസിനെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് കുടുംബം പോലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related News:
മദ്യപിച്ചെത്തിയ പിതാവിന്റെ ശല്യം കാരണം വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി; പിതാവ് പിടിയില്‍

Kasaragod, Kerala, news, case, Police, Threatening, suicide, Student, Student's death; Family's suicide threat against police


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Threatening, suicide, Student, Student's death; Family's suicide threat against police