Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ലാസ് വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ സംഘം ചേര്‍ന്ന് ആക്രമിച്ചു; 4 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ക്ലാസ് വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചു പരിക്കേറ്റ നാലു വിദ്യാര്‍ത്ഥികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പKasaragod, Kerala, news, Attack, Assault, Students, Students assaulted by gang; 4 in hospital
കാസര്‍കോട്: (www.kasargodvartha.com 07.07.2017) ക്ലാസ് വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചു പരിക്കേറ്റ നാലു വിദ്യാര്‍ത്ഥികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവനടുക്കം ആലിയ ഐടിഐയിലെ ഐ ടി വിദ്യാര്‍ത്ഥികളായ ഉപ്പളയിലെ ഹസന്റെ മകന്‍ യു. ജുനൈദ് (23), മൊഗ്രാലിലെ ഹംസയുടെ മകന്‍ എം. അബ്ദുല്‍ സമദ് (18), മേല്‍പറമ്പ് കടവത്തെ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ കെ.എ മുഹമ്മദ് റാഷിദ് (19), പൈക്കയിലെ അബ്ദുല്‍ നാസറിന്റെ മകന്‍ പി.എം ഗസാലി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കോളജില്‍ വഴക്കുണ്ടായിരുന്നു. പ്രിന്‍സിപ്പള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച വൈകിട്ട് ക്ലാസ് വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കോളജിന് പുറത്തുവെച്ച് 12 ഓളം വരുന്ന സംഘം ഇരുമ്പു വടി, തുടങ്ങിയ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിച്ച് പരിക്കേല്‍പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Kasaragod, Kerala, news, Attack, Assault, Students, Students assaulted by gang; 4 in hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, Assault, Students, Students assaulted by gang; 4 in hospital