Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എഫ് ഐ പഠന ക്യാമ്പ് നടത്തി

എസ് എഫ് ഐ കാസര്‍കോട് ഏരിയാ പഠന ക്യാമ്പ് സഖാവ് അഹ് മദ് അഫ്‌സല്‍ നഗര്‍ ബാലകൃഷ്ണന്‍ മന്ദിരത്തില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു SFI, Class, Programme, Inauguration, Kasaragod, Kumbala, SFI study camp conducted.
വിദ്യാനഗര്‍: (www.kasargodvartha.com 01/07/2017) എസ് എഫ് ഐ കാസര്‍കോട് ഏരിയാ പഠന ക്യാമ്പ് സഖാവ് അഹ് മദ് അഫ്‌സല്‍ നഗര്‍ ബാലകൃഷ്ണന്‍ മന്ദിരത്തില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഹരിദാസ് പാടി അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ മഹേഷ് ക്ലാസെടുത്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പാടി, ഹബീബ്, അല്‍ബിന്‍ മാത്യു, ഷിബുലാല്‍ പാടി, സവാദ്, അജിത കെ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ ജെ ജിമ്മി സ്വാഗതം പറഞ്ഞു. മനോജ് പട്ടണ്ണൂര്‍, അഡ്വ. എന്‍ കെ മനോജ് എന്നിവര്‍ ഞായറാഴ്ച ക്ലസെടുക്കും.


ഏരിയയിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഹ് മദ് അഫ്‌സല്‍ എന്‍ഡോള്‍മെന്റ് സി പി എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ വിതരണം ചെയ്യും.

കുമ്പള: എസ് എഫ് ഐ കുമ്പള ഏരിയാ പഠന ക്യാമ്പ് സഖാവ് അഹ് മദ് അഫ്‌സല്‍ നഗര്‍ ജി എസ് ബി എസ് കുമ്പളയില്‍ നടന്നു. ക്യാമ്പ് മനോജ് പട്ടാനൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചിന്തകളെ ഭയപ്പെടുന്ന ഭരണകൂടം എന്ന വിഷയത്തില്‍ ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സി എ സുബൈര്‍, സംഘടനാ വിഷയത്തില്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ മഹേഷ് എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.


സി പി എം ഏരിയാ സെക്രട്ടറി പി രാഗദേവന്‍ മാസ്റ്റര്‍, ഡി വൈ എഫ് ഐ കുമ്പള ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീന്‍ മാലങ്കരെ, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ്, ആല്‍ബിന്‍ മാത്യു, സജിത റായ് എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സച്ചിന്‍ രാജ് സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SFI, Class, Programme, Inauguration, Kasaragod, Kumbala, SFI study camp conducted.