Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

നല്ല ബുക്കും പഠനോപകരണങ്ങളും ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയും വിദ്യാഭ്യാസം മുടങ്ങാന്‍ പാടില്ല, ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉKasaragod, Kerala, news, school, Distribution, Students, School kit distributed
ഹിദായത്ത് നഗര്‍: (www.kasargodvartha.com 06.07.2017) നല്ല ബുക്കും പഠനോപകരണങ്ങളും ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയും വിദ്യാഭ്യാസം മുടങ്ങാന്‍ പാടില്ല, ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യത്തോട് കൂടി ദാറുല്‍ ഹിദായ കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌കൂള്‍ കിറ്റ് വിതരണം 'നിഴല്‍ 2017' എന്ന നാമം നല്‍കി ഈ വര്‍ഷവും തുടര്‍ന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹിദായത്ത് നഗറിലെ ഗവണ്‍മെന്റ് സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പഠനോപകരണങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ദാറുല്‍ ഹിദായ മീഡിയ കണ്‍വീനര്‍ ബഷീര്‍ ബി.ടി റോഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബുരാജിന് കിറ്റ് നല്‍കിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ട്രസ്റ്റ് ചെയര്‍മാന്‍ പി.എ അബ്ദുല്‍ ഖാദര്‍ ഹാജി, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ ബി. മുഹമ്മദലി, ബി.എച്ച്. മജീദ്, എം.എ ഗഫൂര്‍, പി.ടി.എ പ്രസിഡണ്ട് സുലൈമാന്‍, മുന്‍ പ്രസിഡണ്ട് ഹുസൈന്‍ മുട്ടത്തൊടി, അഷ്റഫ് മളി, അബ്ബാസ്, കരീം പയോട്ട, സെറീന, സീനിയര്‍ അധ്യാപകന്‍ ചാക്കോ, മറ്റു അധ്യാപകന്മാര്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kasaragod, Kerala, news, school, Distribution, Students, School kit distributed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, school, Distribution, Students, School kit distributed