Join Whatsapp Group. Join now!
Aster MIMS 10/10/2023

റിട്ട. തഹസില്‍ദാര്‍ കുഴഞ്ഞുവീണ് മരിച്ചു

റിട്ട. തഹസില്‍ദാറും കിഴക്കുംകര മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുന്‍ പ്രസിഡന്റുമായ കുതിരുമ്മല്‍ വീട്ടില്‍ കെ അമ്പൂഞ്ഞി (64) കുഴഞ്ഞ് വീണ് മരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞു Obituary, Kanhangad, Kasaragod, Treatment, Hospital, Rtd. Thahasildar
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2017) റിട്ട. തഹസില്‍ദാറും കിഴക്കുംകര മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുന്‍ പ്രസിഡന്റുമായ കുതിരുമ്മല്‍ വീട്ടില്‍ കെ അമ്പൂഞ്ഞി (64) കുഴഞ്ഞ് വീണ് മരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞു വീണ അമ്പൂഞ്ഞിയെ കുന്നുമ്മല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടയില്‍ രാത്രി വൈകി മരണപ്പെട്ടു.


ഭാര്യ: ദാക്ഷായണി (അധ്യാപിക ജി യു പി എസ് വേലാശ്വരം). മക്കള്‍: കെ ബബിത (ഖത്തര്‍), കെ അക്ഷിത (വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സൊസൈറ്റി കാഞ്ഞങ്ങാട്). മരുമകന്‍: കെ വി വിനോദ് (ഖത്തര്‍). പരേതനായ കിഴക്കുംകരയിലെ ചിണ്ടന്റെയും വി ചോയിച്ചിയുടെയും മകനാണ്. മൃതദേഹം വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് തുളുച്ചേരി സമുദായ ശശ്മാനത്തില്‍ സംസ്‌കരിക്കും.

ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്ത അമ്പൂഞ്ഞി ഏറെക്കാലം ഹൊസ്ദുര്‍ഗ് താലൂക്കില്‍ തഹസില്‍ദാറായി ജോലി നോക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Kanhangad, Kasaragod, Treatment, Hospital, Rtd. Thahasildar.