Join Whatsapp Group. Join now!
Aster MIMS 10/10/2023

രക്തത്തിന്റെ വിലയറിഞ്ഞ് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക്

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് Thiruvananthapuram, Kerala, News, Medical College, Blood bank, Blood bank of medical college in full swing
തിരുവനന്തപുരം: (www.kasargodvartha.com 13.07.2017) ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് രക്തം പകര്‍ന്ന് ജീവിതം തിരികെ നല്‍കിയ മാതൃകാ സ്ഥാപനമായി മാറുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം. അടുത്തയാളിന് രക്തം അടയ്ക്കേണ്ട സാഹചര്യത്തിലാണ് ഓരോരുത്തരും രക്തത്തിന്റെ വില ശരിക്കും തിരിച്ചറിയുന്നത്.

ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞാല്‍ ആവശ്യക്കാര്‍ ഓടിയെത്തുന്നത് ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കിലേക്കാണ്. പ്ലേറ്റ്ലെറ്റുകള്‍ സൂക്ഷിക്കുന്നത് വളരെ ശ്രമകരമായ ജോലിയാണ്. പ്രത്യേക ഊഷ്മാവില്‍ പ്രത്യേക സംവിധാനത്തില്‍ സൂക്ഷിച്ചാലും മൂന്നു മുതല്‍ അഞ്ച് ദിവസം വരെ മാത്രമേ പ്ലേറ്റ്ലെറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.



എന്നാല്‍ ഒരാളെപ്പോലും പ്ലേറ്റ്ലെറ്റില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ നിന്നും തിരിച്ചയച്ചിട്ടില്ല. 25,000ത്തോളം പായ്ക്കറ്റ് രക്തമാണ് ഈ പകര്‍ച്ചപ്പനി പിടിപെട്ട സമയത്ത് ഇവിടെ നിന്ന് വിതരണം ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Medical College, Blood bank, Blood bank of medical college in full swing