Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച; പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 12 പവന്‍ കവര്‍ന്നു

വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നു. പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 12 പവന്‍ കവര്‍ച്ച ചെയ്തു. ബേക്കൂര്‍ സ്‌കൂളിനു സമീപത്തെ ഓട്ടോഡ്രൈവര്‍ ഗോKasaragod, Kerala, news, Robbery, House, Robbery in house; 12 sovereign gold robbed
മഞ്ചേശ്വരം: (www.kasargodvartha.com 09.07.2017) വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നു. പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 12 പവന്‍ കവര്‍ച്ച ചെയ്തു. ബേക്കൂര്‍ സ്‌കൂളിനു സമീപത്തെ ഓട്ടോഡ്രൈവര്‍ ഗോപാല ആചാരിയുടെ വീട്ടില്‍ ശനിയാഴ്ചയാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടു മാല, ഒരു നെക്ലസ്, രണ്ടു കമ്മല്‍, മൂന്ന് മോതിരം എന്നിവയാണ് കവര്‍ന്നത്.

ഗോപാല ആചാരി ജോലിക്കും മക്കള്‍ ബന്ധുവീടുകളിലും ഭാര്യ സ്‌കൂളില്‍ മീറ്റിംഗിനും പോയ സമയത്തായിരുന്നു സംഭവം. വീട്ടുകാര്‍ രാത്രിയോടെ തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഗോപാല ആചാരിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, House, Robbery in house; 12 sovereign gold robbed