Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉടുമ്പുന്തല കവര്‍ച്ചാക്കേസില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല; പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു

ഉടുമ്പുന്തല പുനത്തിലിലെ കെ. ആഇശയുടെ വീട്ടില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പ്രതികളെ എത്രയും വേഗം നിയമKasaragod, Kerala, news, Accuse, Muslim-league, Robbery, Robbery case: police inquiry is not on right way, public demand to arrest robbers
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.07.2017) ഉടുമ്പുന്തല പുനത്തിലിലെ കെ. ആഇശയുടെ വീട്ടില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പ്രതികളെ എത്രയും വേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഉടുമ്പുന്തല വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യാചകരെന്ന വ്യാജേന മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍ വീട്ടുടമ ആഇശയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്നുവെന്നാണ് പരാതി. പ്രതികളെ പിടികൂടുന്നതിന് പോലീസ് നടപടി ഉണ്ടായെങ്കിലും ആരെയും ചോദ്യം ചെയ്യാന്‍ പോലും പോലീസ് തുനിഞ്ഞില്ല.

സംഭവത്തില്‍ മുസ്ലിം ലീഗിനെയും, നേതാക്കളെയും താറടിച്ചു കാണിക്കത്തക്ക രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും കള്ളവുമാണെന്ന് യോഗം ആരോപിച്ചു. മുസ്ലിം ലീഗ് അനുഭാവി കുടുംബമായതിനാല്‍ തന്നെ മുസ്ലിം ലീഗ് നേതാക്കള്‍ ഇടപെട്ട് കേസ് വഴിത്തിരിവിലെത്തിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് യോഗം വ്യക്തമാക്കി.

വാര്‍ഡ് ലീഗ് പ്രസിഡണ്ട് കെ.പി അബ്ദുല്‍ സമദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം യഹ് യ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം വി.ടി ശാഹുല്‍ ഹമീദ് ഹാജി, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ ബാവ, ടി.സി ഖാസിം ഹാജി, കെ.പി ഹാരിസ്, വി.കെ.പി അബ്ദുല്‍ സലാം, പി.എം അബ്ദുല്ല ഹാജി, എം. അബ്ദുല്‍ ശുക്കൂര്‍, കെ.പി അമീറലി, എ.ജി സിറാജ് പ്രസംഗിച്ചു.

Related News:
വീട്ടമ്മയെ കത്തികാണിച്ച് അരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; സി സി ടി വി ദൃശ്യങ്ങളില്‍ പര്‍ദവേഷധാരികള്‍ മാത്രമില്ലെന്ന് പോലീസ്

വീട്ടില്‍ അതിക്രമിച്ചുകയറിയ സ്ത്രീകള്‍ വീട്ടമ്മയെ കത്തികാട്ടി 55,000 രൂപ തട്ടിയെടുത്തു




Keywords: Kasaragod, Kerala, news, Accuse, Muslim-league, Robbery, Robbery case: police inquiry is not on right way, public demand to arrest robbers