Join Whatsapp Group. Join now!
Aster MIMS 10/10/2023

റവന്യു മന്ത്രിയും ജില്ലാ കളക്ടറും വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി; കളനാട് വില്ലേജ് ഓഫീസിലേക്ക് തഹസില്‍ദാര്‍ അയച്ച ഫയല്‍ കാണാനില്ല, 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം

റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവും കളനാട്, ചിത്താരി വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി. കളനാട് വില്ലേജിലെ കോളിKasaragod, Kerala, news, E.Chandrashekharan, District Collector, Revenue minister and District collector inspected Village offices
കാസര്‍കോട്: (www.kasargodvartha.com 03.07.2017) റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവും കളനാട്, ചിത്താരി വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി. കളനാട് വില്ലേജിലെ കോളിയാട് പുഴപുറമ്പോക്ക് കയ്യേറി മതില്‍കെട്ടി റോഡ് തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ വില്ലേജ് ഓഫീസിലേക്ക് തഹസില്‍ദാര്‍ അയച്ച ഫയല്‍ കാണാത്തതിനാല്‍ ജില്ലാകളക്ടര്‍ വിശദീകരണം തേടി.

റവന്യു വകുപ്പ് മന്ത്രിയ്ക്ക് ഈ വിഷയത്തില്‍ നാട്ടുകാര്‍ നല്‍കിയ നിവേദനമാണ് റിപ്പോര്‍ട്ടിനായി ജില്ലാകളക്ടര്‍ക്ക് കൈമാറിയിരുന്നത്. കളക്ടര്‍ താഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ താലൂക്കില്‍ നിന്നയച്ച ഫയലാണ് വില്ലേജ് ഓഫീസില്‍ കാണാനില്ലാത്തത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, E.Chandrashekharan, District Collector, Revenue minister and District collector inspected Village offices