Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിന് ജാമ്യം

അഭിമുഖത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം അനുവദിച്ചു. സമകാലികം മലയാളം വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് സെന്‍കുമാര്‍ വര്‍ഗീയ വിഷം Kerala, Kochi, TP Senkumar, Muslim-league, Crimebranch, High-Court, Interview, Top-Headlines, news, Religious hatred case: Senkumar gets interim bail
കൊച്ചി: (www.kasargodvartha.com 17.07.2017) അഭിമുഖത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം അനുവദിച്ചു. സമകാലികം മലയാളം വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് സെന്‍കുമാര്‍ വര്‍ഗീയ വിഷം ചീറ്റുന്ന രീതിയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സെന്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നു സെന്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.

Kerala, Kochi, TP Senkumar, Muslim-league, Crimebranch, High-Court, Interview, Top-Headlines, news, Religious hatred case: Senkumar gets interim bail


വിവാദ പരാമര്‍ശം നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റേത് ഉള്‍പ്പെടെ എട്ടു പരാതികളാണ് പോലീസിനു ലഭിച്ചത്. ഇവയില്‍ കേസെടുത്ത് അന്വേഷിക്കാം എന്നായിരുന്നു പോലീസിനു ലഭിച്ച നിയമോപദേശം. പിന്നീട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരും സമാനമായ നിയമോപദേശം പോലീസിനു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

സര്‍വീസിലിരിക്കെ ചില പോലീസ് ഉദ്യോസ്ഥരുമായി തനിക്ക് അഭിപ്രായ ഭിന്നതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകളുടെ പശ്ചാത്തലത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ആശങ്കകള്‍ പങ്കുവയ്ക്കുക മാത്രമാണ് അഭിമുഖത്തില്‍ ചെയ്തതെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

Keywords: Kerala, Kochi, TP Senkumar, Muslim-league, Crimebranch, High-Court, Interview, Top-Headlines, news, Religious hatred case: Senkumar gets interim bail