Join Whatsapp Group. Join now!
Aster MIMS 10/10/2023

മുന്നറിയിപ്പില്ലാതെ ദേശീയപാതയിലെ റെയില്‍വെ ഗേറ്റ് അടച്ചിട്ടു; യാത്രക്കാര്‍ വലഞ്ഞു

മുന്നറിയിപ്പില്ലാതെ ദേശീയപാതയിലെ റെയില്‍വേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ വലച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേഗേറ്റാണ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്. ബുധനാഴ്ച രാവിലെ 1Kasaragod, Kerala, Neeleswaram, National highway, Railway-gate, Railway gate closed without warning
നീലേശ്വരം: (www.kasargodvartha.com 12.07.2017) മുന്നറിയിപ്പില്ലാതെ ദേശീയപാതയിലെ റെയില്‍വേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ വലച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേഗേറ്റാണ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെ അറ്റകുറ്റപണികള്‍ക്കായി റെയില്‍വേഗേറ്റ് അടച്ചിട്ടത്.

ഇതേ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും പയ്യന്നൂര്‍ ഭാഗത്തു നിന്നും മംഗളൂരുവിലേക്കുള്ള ആശുപത്രിയിലേക്കും പോകേണ്ട അത്യാസന്നരായ രോഗികളുമായുള്ള ആംബുലന്‍സ് വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് വഴിയില്‍ കുടുങ്ങിയത്. വാഹനങ്ങള്‍ കാര്യങ്കോട്- പേരോല്‍- നീലേശ്വരം വഴിയാണ് വഴിതിരിച്ചു വിട്ടത്.

ഒരാഴ്ച മുമ്പും ഇതേപോലെ റെയില്‍വേഗേറ്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്നു. ഈ റെയില്‍വേഗേറ്റ് പലപ്പോഴും ഇങ്ങനെ മുന്നറിയിപ്പില്ലാതെ അടച്ചിടാറുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഗേറ്റ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, National highway, Railway-gate, Railway gate closed without warning