Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗവ. കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയെ റാഗിംഗിന് വിധേയയാക്കി; നാല് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസ്

കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയെ റാഗിംഗിന് വിധേയയാക്കിയെന്ന പരാതിയില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ നാല് പെണ്‍കുKasaragod, Kerala, news, complaint, govt.college, case, Police, Raging; police case against 4 senior students
കാസര്‍കോട്: (www.kasargodvartha.com 19.07.2017) കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയെ റാഗിംഗിന് വിധേയയാക്കിയെന്ന പരാതിയില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ നാല് പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാംവര്‍ഷ പഠനത്തിനെത്തിയ പെണ്‍കുട്ടിയെ നാലുപെണ്‍കുട്ടികളും ചേര്‍ന്ന് റാഗിംഗിന് വിധേയയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

കോളേജ് പ്രിന്‍സിപ്പല്‍ ടി വിനയന്റെ പരാതിപ്രകാരമാണ് കാസര്‍കോട് ടൗണ്‍ പോലീസ് ഇതുസംബന്ധിച്ച് കേസെടുത്തത്. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളുടെ പീഡനത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും ശാരീരികമായ വിഷമതകള്‍ നേരിട്ടുവെന്നും പ്രിന്‍സിപ്പലിന്റെ പരാതിയില്‍ വ്യക്തമാക്കി. കോളജില്‍ പോലും പോകാതെ വിദ്യാര്‍ത്ഥിനി വീട്ടില്‍ തന്നെ കഴിയുന്നതിനെ കുറിച്ച് വീട്ടുകാര്‍ നിരന്തരം ചോദിച്ചതോടെയാണ് റാഗിംഗ് വിവരം പുറത്തുവന്നത്.

ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലും കോളേജിലെ റാഗിംഗ് വിരുദ്ധസമിതിയും നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനി റാഗിംഗിന് വിധേയയായതായി തെളിഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയത്. റാഗിംഗ് വിരുദ്ധസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോപണവിധേയരായ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. റാഗിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ആരോപണ വിധേയര്‍ പെണ്‍കുട്ടികളായാലും നടപടിയില്‍ നിന്ന് പിന്‍മാറില്ലെന്നും പോലീസ് പറഞ്ഞു.

Kasaragod, Kerala, news, complaint, govt.college, case, Police, Raging; police case against 4 senior students


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, complaint, govt.college, case, Police, Raging; police case against 4 senior students