Join Whatsapp Group. Join now!
Aster MIMS 10/10/2023

ടാക്‌സി ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി; സംഭവത്തിന് കാരണം യുവാവിനെയും പെണ്‍കുട്ടിയെയും തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം

ടാക്‌സി ഡ്രൈവര്‍ അടുക്കത്ത്ബയലിലെ ഗോപാലകൃഷ്ണ ഷെട്ടിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണംKasaragod, Kerala, news, Investigation, Police, Driver, Police investigation on Taxi driver stabbing
കാസര്‍കോട്: (www.kasargodvartha.com 18.07.2017) ടാക്‌സി ഡ്രൈവര്‍ അടുക്കത്ത്ബയലിലെ ഗോപാലകൃഷ്ണ ഷെട്ടിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഗോപാലകൃഷ്ണ ഷെട്ടിക്ക് കുത്തേറ്റത്. ഓട്ടം കഴിഞ്ഞ് തിരിച്ചുവന്ന് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ഓടിവന്ന് ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് ഗോപാലകൃഷ്ണ ഷെട്ടി പറയുന്നത്.

നേരത്തെ ഇവിടെ യുവാവിനെയും പെണ്‍കുട്ടിയെയും ചിലര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണ ഷെട്ടിക്ക് കുത്തേറ്റത്.

Related News:
ടാക്‌സി ഡ്രൈവര്‍ കുത്തേറ്റ് ആശുപത്രിയില്‍

Kasaragod, Kerala, news, Investigation, Police, Driver, Police investigation on Taxi driver stabbing


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Investigation, Police, Driver, Police investigation on Taxi driver stabbing