Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം; രോഗികള്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ആശുപത്രികളില്‍

സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന് ചികിത്സ അവതാളത്തിലായതോടെ രോഗികള്‍ കൂട്ടത്തോടെ സര്‍ക്കാര്‍Kasaragod, General-hospital, District, Kanhangad, Doctor, News, Kerala, Students, Nurses strike; Crowd in Govt. hospitals
കാസര്‍കോട്: (www.kasargodvartha.com 14/07/2017) സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന് ചികിത്സ അവതാളത്തിലായതോടെ രോഗികള്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നു. ഇതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ലാതെ വീര്‍പ്പ് മൂട്ടുകയാണ്.

കാസര്‍കോട് ജനറല്‍ ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരകമായ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നിരവധി രോഗികളാണ് സമരത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിയിരിക്കുന്നത്. അതിരാവിലെ മുതല്‍ തന്നെ ഒ പി വിഭാഗത്തില്‍ അഭൂത പൂര്‍വ്വമായ തിരക്കാണ് ജനറല്‍ ആശുപത്രിയില്‍ അനുഭവപ്പെട്ടത്. രോഗികളെ നിയന്ത്രിക്കാന്‍ ആശുപത്രി അധികൃതര്‍ ഏറെ പാടുപെട്ടു.

സമരം ഇനിയും നീണ്ടു പോയാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി പരിതാപകരമാവുമെന്നാണ് സൂചനകള്‍. എലിപ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 52കാരന്‍ പ്രത്യേക നിരീക്ഷണത്തിലാണ്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും എല്ലാ വാര്‍ഡുകളിലും രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. മലയോര മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ തിരക്ക് ഏറിയിട്ടുണ്ട്. അതേ സമയം മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രികളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരത്തിലായതിനാല്‍ ചികിത്സക്ക് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കുന്നത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. വലിയ പരിചയ സമ്പത്തില്ലാത്ത നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേരളത്തിലെ ചില ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ചികിത്സിച്ച രോഗികള്‍ മതിയായ ചികിത്സ ഇല്ലാതെ മരണപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്.



Keywords: Kasaragod, General-hospital, District, Kanhangad, Doctor, News, Kerala, Students, Nurses strike; Crowd in Govt. hospitals